ചലച്ചിത്രം

'ബാപ്പയുടെ പേര് കുളമാക്കുമോ എന്ന് പേടിയായിരുന്നു'; സിനിമയിലെത്താൻ വൈകിയതിന്റെ കാരണം പറഞ്ഞ് ദുൽഖർ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടെ മകൻ എന്ന ലേബലിലാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും ഇന്ന് ബോളിവുഡിൽ പോലും തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ദുൽഖർ സൽമാൻ. എന്നാൽ സിനിമയിലേക്ക് വരാൻ തനിക്ക് പേടിയായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. ബാപ്പയുടെ പേര് കളയുമോ എന്ന പേടി കാരണമാണ് സിനിമയിലെത്താൻ വൈകിയത് എന്നാണ് ഡിക്യു പറയുന്നത്. 28 വയസിൽ സിനിമയിൽ എത്തുമ്പോൾ പോലും പേടിയുണ്ടായിരുന്നെന്നും താരം പറഞ്ഞു. 

‘‘എനിക്ക് ശരിക്കും പറഞ്ഞാൽ പേടിയായിരുന്നു. ഇരുപത്തിയെട്ടാം വയസ്സിൽ സിനിമയിലേക്ക് വന്നപ്പോഴും ഞാൻ പേടിച്ചാണ് വന്നത്. എന്റെ കോളജ് ഒക്കെ കഴിയുന്ന സമയത്താണ് ബിഗ് ബി റിലീസ് ആയത്.  അത്രയും തിളങ്ങി നിൽക്കുന്ന സമയത്ത് ഞാനായിട്ട് വന്നിട്ട് അദ്ദേഹത്തിന്റെ പേര് കുളമാക്കുമോ, എനിക്ക് അഭിനയം വരുമോ, എന്നെ ആളുകൾ രണ്ടുമണിക്കൂർ സ്‌ക്രീനിൽ കണ്ടുകൊണ്ടിരിക്കുമോ ഇത്തരത്തിൽ ഒരുപാട് പേടിയായിരുന്നു.- ദുൽഖർ പറഞ്ഞു. 

താൻ സിനിമയിൽ വരുന്ന സമയത്ത് രണ്ടാമത്തെ ജനറേഷൻ വന്ന് വിജയിക്കുന്ന സാഹചര്യം കുറവായിരുന്നു എന്നാണ് ദുൽഖർ പറയുന്നത്. പൃഥ്വിരാജ് കുറച്ച് നേരത്തെ വന്നതാണ്, ഞാൻ വരുന്ന സമയത്താണ് ഫഹദ് സിനിമയിൽ വരുന്നത്. മക്കൾ അഭിനയരംഗത്തെത്തുന്ന അധികം റെഫറൻസ് എനിക്കില്ല. ഇത്രയും വലിയ പേരെടുത്ത ഒരാളിന് ഞാൻ കാരണം പേര് പോകുമോ എന്ന പേടി ആയിരുന്നു എനിക്ക്. പക്ഷേ ഇപ്പോൾ തന്റെ ജീവിതവും ലക്ഷ്യവും പ്രചോദനവും എല്ലാം സിനിമയായിരിക്കുകയാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി