ചലച്ചിത്രം

'ജയറാമേ...'; ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് കുട്ടി ആരാധകന്റെ വിളി; രസിപ്പിച്ച് താരത്തിന്റെ പ്രതികരണം, വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയുടെ ചിരിക്കുന്ന മുഖമാണ് ജയറാം. സിനിമയിൽ മാത്രമല്ല പുറത്തും താരം ആരാധകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരത്തിന്റെ ഒരു വിഡിയോ ആണ്. ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കാണികൾക്കിടയിൽ നിന്ന് ഉയർന്നുകേട്ട ജയറാമേ എന്ന വിളിക്ക് താരം നൽകിയ മറുപടിയാണ് ആരാധകർ നെഞ്ചിലേറ്റുന്നത്. 

കാണികൾക്ക് ഇടയിലൂടെ നടക്കുകയായിരുന്നു താരത്തേ ഒരു ചെറിയ പയ്യൻ ജയറാമേ എന്നു വിളിക്കുകയായിരുന്നു. തന്നെ പേരെടുത്ത് വിളിച്ച കുട്ടി ആരാധകനോട് രസകരമായിട്ടാണ് താരം പ്രതികരിച്ചത്. ജയറാമേ എന്ന വിളിയും താരത്തിന്റെ പ്രതികരണം ചുറ്റും കൂടി നിന്നവരിൽ ചിരി പടർത്തി. 

ജയറാം ലൈവ് എന്ന ഫാൻസ് പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. കുട്ടിയോടുള്ള ജയറാമിന്റെ പ്രതികരണം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. താരത്തിന്റെ സിംപ്ലിസിറ്റിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

'അന്നും ഞാന്‍ നായകനല്ല...' ക്യാപ്റ്റന്‍സി നഷ്ടത്തില്‍ മൗനം വെടിഞ്ഞ് രോഹിത്

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?