ചലച്ചിത്രം

മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു; വധു എഎൻ രാധാകൃഷ്ണന്റെ മകൾ

സമകാലിക മലയാളം ഡെസ്ക്

ണ്ണി മുകുന്ദൻ നായകനായി എത്തിയ മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു. ബിജെപി നേതാവ് എഎൻ രാധാകൃഷ്ണന്റെ മകൾ അഭിരാമിയാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞു. 

എ.എൻ. രാധാകൃഷ്ണന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹനിശ്ചയം. സെപ്റ്റംബർ 3ന് ചേരാനല്ലൂർ വച്ചാണ് വിവാഹം നടക്കുക. നിശ്ചയത്തിൽ നടൻ ഉണ്ണി മുകുന്ദൻ, മേജർ രവി എന്നിവർ പങ്കെടുത്തു. വിഷ്ണുവിന് ആശംസകൾ അറിയിച്ചുകൊണ്ട് ഉണ്ണി മുകുന്ദൻ വിഡിയോ പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ. 

ഉണ്ണി മുകുന്ദൻ ആദ്യമായി നിർമിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും വിഷ്ണു മോഹൻ ആയിരുന്നു. ഉണ്ണി മുകുന്ദൻ തന്നെ നായകനായെത്തുന്ന ‘പപ്പ’യാണ് വിഷ്ണുവിന്റെ അടുത്ത പ്രോജക്ട്. മേപ്പടിയാനിൽ നിന്നും തികച്ചും വ്യത്യസ്തമായി രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാകും പപ്പ.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ