ചലച്ചിത്രം

'ഇറങ്ങുന്നതിന് മുൻപ് വഴക്കുണ്ടാക്കിയിട്ടുണ്ടാവും', രൺവീറിന്റെ കൈ പിടിക്കാതെ ദീപിക; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ൺസ്ക്രീനിലും ഓഫ്സ്‌ക്രീനിലും ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡ് സൂപ്പർ ജോഡിയാണ് ദീപിക പദുകോണും രൺവീർ സിങ്ങും. പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും ഇരുവരും തമ്മിലുള്ള പ്രണയം ആരാധകർ കണ്ടിട്ടുള്ളതാണ്.  എന്നാൽ അതിന് വ്യത്യസ്തമായി 
കൈപിടിക്കാൻ ശ്രമിക്കുന്ന രൺവീറിനെ അവ​ഗണിച്ച് ദീപിക മുന്നോട്ട് പോകുന്ന ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

മുംബൈയിൽ വെച്ച് നടന്ന ഇന്ത്യൻ സ്‌പോര്‍ട്‌സ് ഓണേഴ്‌സിന്റെ നാലാം പതിപ്പിലെ റെഡ് കാർപ്പറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു താരങ്ങൾ. ചടങ്ങിൽ പങ്കെടുക്കാൻ ദീപികയുടെ അച്ഛനും ബാഡ്മിന്റൺ താരവുമായ പ്രകാശ് പദുക്കോണും ഇരുവർക്കും ഒപ്പമുണ്ടായിരുന്നു. 

കാറിൽ ആദ്യം ഇറങ്ങിയ രൺവീർ ദീപികയേയും പ്രകാശിനേയും കാത്തുനിന്നു. ദീപിക പുറത്തെത്തിയ ശേഷം രൺവീർ അവർക്കു നേരെ കൈനീട്ടി. എന്നാൽ കൈയിൽ പിടിക്കാതെ രൺവീറിനെ അവഗണിച്ച് ദീപിക മുന്നോട്ടുനടക്കുകയായിരുന്നു. വീഡിയോ വൈറലായതോടെ ഇതിന് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടു. 

'ചടങ്ങിന് വരുന്നതിന് മുമ്പ് ഇരുവരും തമ്മിൽ വഴക്ക് കൂടിയിട്ടുണ്ടാകും' എന്നായിരുന്നു ഒരു കമന്റ്. അവർക്കിടയിൽ എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്. ആലിയ ഭട്ടിനൊപ്പമുള്ള 'റോക്കി ഓർ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിന്റെ തിരക്കിലാണ് രൺവീർ സിങ്ങ്. കശ്മീരിൽ സിനിമയുടെ ചിത്രീകരണത്തിന്റെ അവസാന ഘട്ടം പൂർത്തിയായി കഴിഞ്ഞു. പത്താൻ ആണ് ദീപികയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. 2023-ലെ ഓസ്‌കർ ചടങ്ങിൽ അവതാരകയായും ദീപിക തിളങ്ങിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു