ചലച്ചിത്രം

ഇനി പൊടിപാറും; ദുൽഖറിനൊപ്പം പുതിയ സിനിമ പ്രഖ്യാപിച്ച് ടിനു പാപ്പച്ചൻ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ ടിനു പാപ്പച്ചൻ പുതിയ സിനിമ പ്രഖ്യാപിച്ചു. സിനിമയിൽ ദുൽഖർ സൽമാൻ ആണ് നായകൻ. തന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ ടിനു തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രം അടുത്ത വർഷം ആരംഭിക്കുമെന്നാണ് സൂചന. 

കുഞ്ചാക്കോ ബോബൻ നായകനായ ചാവേറാണ് ടിനുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അതേസമയം ദുൽഖർ സൽമാൻ 'കിംഗ് ഓഫ് കൊത്ത'യുടെ തിരക്കിലാണ്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കിംഗ് ഓഫ് കൊത്ത'. പാൻ ഇന്ത്യ റിലീസിനൊരുങ്ങുന്ന ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. രാജശേഖറാണ് ചിത്രത്തിൽ സംഘട്ടനരം​ഗങ്ങളൊരുക്കുന്നത്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി