ചലച്ചിത്രം

'ബാബയുടെ പരാജയം എന്റെ കരിയർ തകർത്തു, തെന്നിന്ത്യൻ സിനിമകളിൽ നിന്ന് അവസരങ്ങൾ ലഭിക്കാതെയായി'; മനീഷ കൊയ്‌രാള

സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന താരമാണ് മനീഷ കൊയ്‌രാള. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. എന്നാൽ സൂപ്പർതാരം രജനീകാന്തിന്റെ നായികയായി എത്തിയ ബാബയ്ക്കു ശേഷം തെന്നിന്ത്യയിലെ തന്റെ കരിയർ അവസാനിച്ചെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ചിത്രത്തിന്റെ പരാജയത്തെ തുടർന്ന് തനിക്ക് തെന്നിന്ത്യൻ സിനിമയിൽ നിന്ന് അവസരം ലഭിക്കാതെ ആയെന്നാണ് മനീഷ കൊയ്‌രാള പറഞ്ഞത്. 

എന്റെ അവസാനത്തെ ഏറ്റവും വലിയ തമിഴ് ചിത്രം ബാബ ആയിരിക്കും. അത് വലിയ പരാജയമായിരുന്നു. ചിത്രത്തേക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ബാബയുടെ പരാജയമാണ് എന്റെ സൗത്തിന്ത്യന്‍ കരിയര്‍ തകര്‍ത്തത് എന്നാണ് ഞാന്‍ കരുതുന്നത്. ബാബയ്ക്ക് മുന്‍പ് എനിക്ക് നിരവധി തെന്നിന്ത്യന്‍ സിനിമകള്‍ ലഭിച്ചിരുന്നു. എന്നാല്‍ ബാബ പരാജയമായതോടെ അവസരങ്ങള്‍ ലഭിക്കാതെയായി.- മനീഷ കൊയ്‌രാള പറഞ്ഞു. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

2002ല്‍ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് സുരേഷ് കൃഷ്ണയയായിരുന്നു. അക്കാലത്ത് ചിത്രം പരാജയമായിരുന്നു എങ്കിലും കഴിഞ്ഞ വര്‍ഷം ചിത്രം വീണ്ടും തിയറ്ററില്‍ എത്തിയിരുന്നു. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം റീറിലീസ് ചെയ്തത്. ഇത് തിയറ്ററില്‍ മികച്ച മുന്നേറ്റം നടത്തി. റീ-റിലീസില്‍ മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്