ചലച്ചിത്രം

കേരളത്തിലെ മൂന്നു പെണ്‍കുട്ടികളുടെ കഥ; കേരള സ്റ്റോറി ടീസറിന് യൂട്യൂബില്‍ തിരുത്ത്  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവാദത്തിനു പിന്നാലെ കേരള സ്റ്റോറി സിനിമയുടെ യൂട്യൂബ് ടീസര്‍ വിവരണത്തില്‍ തിരുത്ത്. കേരളത്തിലെ 32,000 സ്ത്രീകളുടെ കഥ എന്ന ഡിസ്‌ക്രിപ്ഷന്‍ മൂന്നു പെണ്‍കുട്ടികളുടെ കഥ എന്നാണ് മാറ്റിയത്. 

കേരളത്തില്‍നിന്ന് 32000 സ്ത്രീകള്‍ ഐഎസില്‍ ചേര്‍ന്നു എന്ന് അര്‍ഥം വരുന്ന വിധത്തിലുള്ള പരാമര്‍ശം വന്‍ വിമര്‍ശനത്തിനു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് യൂട്യൂബില്‍ തിരുത്തല്‍ വരുത്തിയത്. 

നിരവധി കട്ടുകള്‍ നിര്‍ദേശിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് അനുമതി നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ അഭിമുഖ ഭാഗം നീക്കം ചെയ്യണമെന്നാണ് നിര്‍ദേശങ്ങളില്‍ ഒന്ന്. 

അതിനിടെ, കേരള സ്‌റ്റോറി സിനിമയ്ക്ക് എതിരായ ഹര്‍ജി വിദ്വേഷ പ്രസംഗങ്ങളുടെ കൂടെ ചേര്‍ക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിനിമയ്‌ക്കെതിരെ ഉചിതമായ ഫോറത്തെ സമീപിക്കാനും എല്ലാം സുപ്രീം കോടതിയില്‍നിന്നു തുടങ്ങാനാവില്ലെന്നും ജസ്റ്റിസുമാരായ കെഎം ജോസഫും ബിവി നാഗരത്‌നയും പറഞ്ഞു.

കേരള സ്‌റ്റോറിക്ക് എതിരായ ഹര്‍ജി അഭിഭാഷകന്‍ നീസാം പാഷ മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. വിദ്വേഷ പ്രസംഗത്തിന്റെ ഏറ്റവും വഷളായ ഉദാഹരണമാണ് കേരള സ്‌റ്റോറിയെന്ന് അഭിഭാഷകന്‍ പറഞ്ഞു. ഓഡിയോ വിഷ്വല്‍ പ്രൊപ്പഗന്‍ഡയാണ് ഇതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സിനിമ ഈയാഴ്ച റിലീസ് ചെയ്യാനിരിക്കെ ഹര്‍ജി അടിയന്തരമായി പരിഗണിക്കമെന്നായിരുന്നു ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കാൻസറിനോട് പോരാടി ഒരു വർഷം; ഗെയിം ഓഫ് ത്രോൺസ് താരം അയാൻ ​ഗെൽഡർ അന്തരിച്ചു

'ഒരു കാരണവും പറയാതെ എങ്ങനെ കരാര്‍ റദ്ദാക്കും?, നിക്ഷേപം നടത്തുന്നവര്‍ക്കു വരുമാനം വേണ്ടേ?': സുപ്രീംകോടതി

പ്ലസ് വണ്‍ അപേക്ഷ 16 മുതല്‍, ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്‌; ക്ലാസുകള്‍ ജൂണ്‍ 24ന്

ഒരു കോടിയുടെ ഭാ​ഗ്യം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു