ചലച്ചിത്രം

'ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസമൊന്നും മതിയാകില്ല', സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ സൽമാൻ

സമകാലിക മലയാളം ഡെസ്ക്

മ്മ സുൽഫത്തിന് പിറന്നാൾ ആശംസിച്ച് നടൻ ദുൽഖർ സൽമാൻ. ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് അറിയാം എന്നാൽ ഉമ്മ ഈ ദിവസം മാത്രമേ അനുവദിക്കുയെന്നും മക്കളും കൊച്ചുമക്കളും എല്ലാവരും വീട്ടിൽ ഒത്തുകൂടുന്ന ഈ നിമിഷമാണ് ഉമ്മയുടെ ഏറ്റവും സന്തോഷം നിറഞ്ഞ സമയമെന്നും ദുൽഖർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

“പിറന്നാൾ ആശംസകൾ മാ. ഉമ്മിച്ചിയുടെ പിറന്നാൾ ആഘോഷത്തോടെയാണ് വീട്ടിലെ കേക്ക് വീക്ക് തുടങ്ങുന്നത്. വീട്ടിൽ എല്ലാവരും ഒന്നിച്ചുണ്ടെന്ന് ഉറപ്പു വരുത്തുന്ന സമയം കൂടിയാണിത്. മക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമുള്ള ഈ നിമിഷമായിരിക്കും ഉമ്മച്ചിയുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമെന്ന് എനിക്ക് ഉറപ്പാണ്. ഞങ്ങൾക്കായി ഉമ്മ വീട് ഒരുക്കും, ഞങ്ങളുടെ ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കി, എല്ലാവരെയും വഷളാക്കുന്നതിന്റെ പ്രധാന പങ്ക് ഉമ്മയ്ക്കാണ്.

ഉമ്മയെ ആഘോഷിക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് എനിക്കറിയാം. പക്ഷെ ഉമ്മ ഈ ഒരു ദിവസം മാത്രമേ സമ്മതിക്കാറുള്ളു. ഉമ്മച്ചിക്കിതൊന്നും ഇഷ്ടമല്ലെങ്കിലും ഈ ദിനം നഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിറന്നാൾ ആശംസകൾ ഉമ്മ”, എന്നാണ് ദുൽഖർ കുറിച്ചത്. 

സുൽഫത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖറിന്റെ കുറിപ്പ്. പോസ്റ്റിന് താഴെ നിരവധി ആളുകൾ സുൽഫത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു