ചലച്ചിത്രം

'ഞങ്ങൾ തളർന്നു പോയി, പക്ഷേ അമ്മ തോറ്റുകൊടുത്തില്ല; കാൻസർ നാളുകളെ കുറിച്ച് കാർത്തിക് ആര്യൻ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമ്മയുടെ കാൻസർ പോരാട്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ കാർത്തിക് ആര്യൻ. ആത്മധൈര്യം കൊണ്ടാണ് അമ്മ കാൻസറിനെ ജയിച്ചത്. രോ​ഗ വിവരം അറിഞ്ഞപ്പോൾ എല്ലാവരും തകർന്നു പോയി. എന്നാൽ അമ്മ തളരാതെ പിടിച്ചു നിന്നുവെന്നും ഇൻസ്റ്റാ​ഗ്രാമിൽ അമ്മയ്‌ക്കൊമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞു.

'കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് 'ബിഗ് സി' ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നു. ഞങ്ങളുടെ കുടുംബം തകർക്കാൻ ശ്രമിച്ചു. നിരാശയ്‌ക്കപ്പുറം നിസ്സഹായരായിരുന്നു ഞങ്ങൾ. പക്ഷേ ഇച്ഛാശക്തിയോടെയും തോറ്റുകൊടുക്കാതെ ഈ രോ​ഗത്തെ പ്രതിരോധിച്ച പോരാളി- എന്റെ അമ്മയ്‌ക്ക് അഭിനന്ദനങ്ങൾ. ധൈര്യം കൈവിടാതെ അമ്മ പോരാടി. കുടുംബത്തിന്റെ സ്‌നേഹത്തിനും പിന്തുണക്കും വലുതായി മറ്റൊന്നുമില്ല'- കാർത്തിക് ആര്യൻ കുറിച്ചു.

താരത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. നിരവധി താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നടന്‍ വിക്കി കൗശല്‍, നിര്‍മ്മാതാവ് ഏക്താ കപൂര്‍, നടന്‍ അനുപം ഖേര്‍, രോണിത് റോയ് തുടങ്ങിയവര്‍ കമന്റു ചെയ്‌തു. നേരത്തെ ക്യാന്‍സര്‍ പോരാളികളുടെ പരിപാടിയില്‍ വച്ച് അമ്മയുടെ ക്യാന്‍സറിനെക്കുറിച്ച് കാര്‍ത്തിക് സംസാരിച്ചിരുന്നു. തങ്ങള്‍ക്ക് വളരെ വൈകാരികമായ സമയമായിരുന്നു അതെന്നാണ് താരം പറഞ്ഞത്. രോഗത്തെ ജയിച്ച അമ്മയെ ഓര്‍ത്ത് താന്‍ ഒരുപാട് അഭിമാനിക്കുന്നതായും താരം പറഞ്ഞിരുന്നു.

പ്യാര്‍ കാ പഞ്ച്‌നാമ എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക് ആര്യന്‍ ബോളിവുഡിലേക്ക് അരങ്ങേറുന്നത്. പിന്നീട് അഭിനയിച്ച ഭൂല്‍ ഭുലയ്യ 2 സൂപ്പര്‍ ഹിറ്റായിരുന്നു. ഷെഹ്‌സാദയാണ് കാര്‍ത്തിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 'സത്യപ്രേം കി കഥ'യാണ് കാര്‍ത്തിക്കിന്റെ പുറത്തിറങ്ങാനുള്ള പുതിയ സിനിമ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു