ചലച്ചിത്രം

'എന്റെ സുഹൃത്തുക്കള്‍ക്ക് 17 വയസുള്ള കുട്ടികളുണ്ട്'; പ്രിയങ്ക ചോപ്ര

സമകാലിക മലയാളം ഡെസ്ക്

ഹോളിവുഡിലെ മിന്നും താരജോഡിയാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. കഴിഞ്ഞ വര്‍ഷമാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. തന്റെ പഴയ സുഹൃത്തുക്കളെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. തന്റെ പോലെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ പല സുഹൃത്തുക്കള്‍ക്കുമായില്ല എന്നാണ് പ്രിയങ്ക പറയുന്നത്. ചെറുപ്പത്തില്‍ വിവാഹം ചെയ്ത അവര്‍ക്ക് പലര്‍ക്കും 16-17 വയസുള്ള കുട്ടികളുണ്ടെന്നും താരം പറഞ്ഞു. 

ഞാന്‍ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് വരുന്നത്. 20കളുടെ തുടക്കത്തില്‍ നിരവധി പേരാണ് വിവാഹിതരായത്. അവരുടെ ഇഷ്ടങ്ങളോ കരിയറുമായോ മുന്നോട്ടുപോകാന്‍ അവര്‍ക്കായില്ല. ഇവര്‍ക്ക് 16-17 വയസുള്ള മക്കളുണ്ട്. അതില്‍ പ്രശ്‌നമൊന്നുമില്ല. വീട്ടിലിരുന്ന് കുടുംബത്തെ നോക്കുന്നതില്‍ തെറ്റില്ല. എനിക്കും അത് ഇഷ്ടമാണ്.- പ്രിയങ്ക ചോപ്ര പറഞ്ഞു. 

എന്നാല്‍ സ്വപ്‌നങ്ങളുണ്ടാക്കാന്‍ പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കണം എന്നാണ് താരം പറയുന്നത്. അവരുടെ വളര്‍ച്ചയില്‍ പരിധി നിശ്ചയിക്കരുതെന്നും തന്റെ മാതാപിതാക്കള്‍ അത് ചെയ്യാത്തതുകൊണ്ടാണ് താന്‍ ഇപ്പോള്‍ ഇവിടെ എത്തിനില്‍ക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു. ലവ് എഗെയ്ന്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. പ്രൈം സീരീസായ സിറ്റാഡലില്‍ പ്രിയങ്ക പ്രധാനവേഷത്തില്‍ എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

12 ജിബി റാം, 32എംപി സെല്‍ഫി ക്യാമറ, പൊടിയെ പ്രതിരോധിക്കും; വരുന്നു മോട്ടോറോളയുടെ 'കരുത്തന്‍', ടീസര്‍ പുറത്ത്

ലോകകപ്പിനുള്ള ഇന്ത്യൻ ജേഴ്സി എത്തി, ഹെലികോപ്റ്ററിൽ തൂങ്ങി! (വീഡിയോ)