ചലച്ചിത്രം

'തന്റെ ഭാര്യയെ പ്രണയത്തിൽ വീഴ്ത്താമോ എന്ന് രാം ചരൺ ചോദിച്ചു'; യുവാവിനെ കയ്യേറ്റം ചെയ്ത് ആരാധകർ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം രാം ചരണിനേയും ഭാര്യ ഉപാസനയേയും അധിക്ഷേപിച്ചു എന്നാരോപിച്ച് യുവാവിന് നേരെ ആക്രമണം. സുനിസിത് എന്ന യുവാവാണ് രാം ചരൺ ആരാധകരുടെ ആക്രമണത്തിന് ഇരയായത്. ഇയാൾ ഒരു അഭിമുഖത്തിൽ താരത്തേയും ഭാര്യയേയും കുറിച്ചു പറഞ്ഞ വാക്കുകളാണ് വിവാദ​മായത്. മാപ്പു പറയണം എന്നു പറഞ്ഞായിരുന്നു ആക്രമണം. 

ഉപാസനയും രാം ചരണും തന്റെ സുഹൃത്തുക്കളാണ് എന്നാണ് ഇയാൾ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഉപാസനയ്ക്ക് ഓഡി ഇലക്ടിക് കാറുണ്ട്. അതില്‍ ഞങ്ങള്‍ ഗോവയിലേക്ക് പോയിരുന്നു. രാം ചരണും എന്റെ സുഹൃത്താണ്. ഒരിക്കല്‍ രാം ചരണ്‍ എന്നോട് വെറുതെ ചോദിച്ചു, ഉപാസനയെ പ്രണയത്തില്‍ വീഴ്ത്താമോ എന്ന്- എന്നായിരുന്നു സുനിസിതിന്റെ വാക്കുകൾ. ഇതിന്റെ വിഡിയോ വൈറലായതോടെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തി. അതിനിടെയാണ് ഇയാൾക്കു നേരെ ആക്രമണമുണ്ടായത്. 

സുനിസിതിനെ അയാളുടെ ഫ്ലാറ്റിന് പുറത്തുവച്ച് രാംചരണ്‍ ഫാന്‍സ് കൈയ്യേറ്റം ചെയ്യുകയായിരുന്നു. രാംചരണിനോടും ഉപാസനയോടും മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് അതിക്രമം. ഇയാളെ ഒരു കൂട്ടം ഫാന്‍സ് കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്. ഇതിന് പിന്നാലെ താരത്തോടും ഭാര്യയോടും ഇയാളെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഈ വിഡിയോ ശ്രദ്ധനേടിയതോടെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തി. ഒരാളെ കായികപരമായി നേരിടുന്നത് ശരിയല്ലെന്നാണ് പലരും പറയുന്നത്. ഒപ്പം തന്നെ ഇത്തരം കാര്യത്തിന് നിയമപരമായ നടപടിയാണ് വേണ്ടത് എന്നാണ് പലരും പറയുന്നത്. ആക്രമണത്തിൽ രാം ചരൺ പ്രതികരിക്കണമെന്നും പറയുന്നവരുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍