ചലച്ചിത്രം

'ഇത്തരം ചവറുകൾ ഇനി പടച്ചുവിടരുത്'; കാസ്റ്റിങ് കൗച്ച് പരാമർശത്തിൽ പ്രതികരിച്ച് ഹൻസിക

സമകാലിക മലയാളം ഡെസ്ക്

തെലുങ്കിൽ ഒരു യുവനടൻ തന്നോട് മോശമായി പെരുമാറിയെന്ന് നടി ഹൻസിക മോട്വാനി ‌വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പ്രചരിച്ചിരുന്നു. കരിയറിന്റെ തുടക്കകാലത്ത് ഒരു യുവനടൻ തന്നെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നും അത് തന്നെ അസ്വസ്ഥയാക്കിയെന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞെന്നായിരുന്നു റിപ്പോർട്ട്.

നടന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ താരം ആഗ്രഹിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ താൻ ഇങ്ങനൊരു പരാമാർശം എവിടെയും നടത്തിയിട്ടില്ലെന്ന് ഹൻസിക വ്യക്തമാക്കി. താൻ ഇങ്ങനൊരു കാര്യം എവിടെയും പറഞ്ഞിട്ടില്ല. ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ബാലതാരമായി സിനിമരം​ഗത്തെത്തിയ താരമാണ് ഹൻസിക മോട്വാനി. 2022 ഡിസംബർ നാലിനായിരുന്നു ഹൻസിക മോട്വാനിയുടെ വിവാഹം. മുംബൈ വ്യവസായി സുഹൈൽ കതൂരിയാണ് ഹൻസികയുടെ വരൻ.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് സുഹൃത്തും ബിസിനസ് പങ്കാളിയുമായ സൊഹേൽ കതുരിയും ഹൻസികയും ഒന്നിച്ചത്. ജയ്പുരിലെ മുണ്ടോട്ട ഫോർട്ടിൽ വച്ച് രാജകീയമായിട്ടായിരുന്നു വിവാഹം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ 'ലവ് ശാദി ഡ്രാമ' എന്ന പേരിൽ ഹൻസികയുടെ വിവാഹ വിഡിയോ സ്ട്രീം ചെയ്‌തിരുന്നു. ഹൃത്വിക് റോഷൻ നായകനായ കോയി മിൽഗയ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഹൻസിക സിനിമയിലേക്ക് എത്തുന്നത്. തെലുഗു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടു. തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

ഒന്നിന് 50 രൂപ; പിടിച്ചെടുത്തത് 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍; ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍

വരൾച്ച, കുടിവെള്ള ക്ഷാമം; മലമ്പുഴ ഡാം നാളെ തുറക്കും

അഞ്ചാം പോരിലും ജയം! ബംഗ്ലാദേശിനെ തകര്‍ത്ത് ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍