ചലച്ചിത്രം

'അത്രയ്ക്ക് ലോക ചുന്ദരനാണോ? നിനക്ക് നാണമില്ലേ'; വരന്റെ മുഖം കാണിക്കാത്തതിന് അധിക്ഷേപം; മറുപടിയുമായി അമേയ

സമകാലിക മലയാളം ഡെസ്ക്

വിവാഹിതയാവുന്ന വിവരം കഴിഞ്ഞ ദിവസമാണ് നടി അമേയ മാത്യു പങ്കുവച്ചത്. വിവാഹനിശ്ചയ ചിത്രത്തിനൊപ്പമായിരുന്നു സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. എന്നാൽ ചിത്രത്തിൽ ഭാവി വരന്റെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. വരന്റെ മുഖം കാണിക്കാത്തതിനെ വിമർശിച്ച ആൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

നിനക്ക് നാണമില്ലേ? മുഖം കാണിക്കാൻ ആത്മവിശ്വാസം ഇല്ലാതെ ഒളിപ്പിച്ച് വയ്ക്കുന്നതെന്തെന്തിനാ? അത്രയ്ക്ക് ലോക ചുന്ദരൻ ആണോ? അതോ മുഖം പഴുത്ത് അളിഞ്ഞിരിക്കുകയാണോ? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഓരോരോ പ്രഹസനങ്ങൾ.- എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ഇതിന് രൂക്ഷഭാഷയിൽ തന്നെ അമേയ മറുപടി നൽകുകയായിരുന്നു. ‘‘ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ എന്റെ വരന്റെ മുഖം കാണിക്കും. ഇതിൽ നിങ്ങൾക്കൊരു കാര്യവുമില്ല.’’ എന്നാണ് താരം മറുപടിയായി കുറിച്ചത്. 

അമേയയെ പിന്തുണച്ചുകൊണ്ട് നിരവധി പേരും എത്തിയിരുന്നു. എന്നാൽ വിമർശനങ്ങൾ കനത്തതോടെ വിശദീകരണവുമായി താരം എത്തി. എന്റെ ഭാവി വരന്റെ മുഖം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്റേതായ സ്പെഷൽ ദിവസം ഒരു സർപ്രൈസ് ആയി അത് വെളിപ്പെടുത്താൻ ഇരിക്കുകയാണ് ഞാൻ. അത്രയും സന്തോഷത്തോടെ ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോൾ മാത്രം നാട്ടുകാർക്ക് ഇത്ര പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ സ്വകാര്യതയെ ദയവ് ചെയ്ത് മാനിക്കൂ.- എന്നാണ് അമേയ കുറിച്ചത്. 

വരനെ വെളിപ്പെടുത്താതെയായിരുന്നു വിവാഹനിശ്ചയ ഫോട്ടോ അമേയ പങ്കുവച്ചത് എങ്കിലും ആരാധകർ ആളെ കണ്ടെത്തുകയായിരുന്നു. പ്രതിശ്രുത വരൻ കിരൺ കാട്ടികാരൻ ആണെന്ന് കണ്ടെത്തിയത്. വിവാഹമോതിരം കൈമാറിയ ചിത്രം കിരണും തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരുടേതും പ്രണയവിവാഹമാണ്. തിരുവനന്തപുരം സ്വദേശിയായ അമേയ  'കരിക്ക്' വെബ് സീരീസിലൂടെയാണ് പ്രശസ്തയായത്. ആട് 2, ദി പ്രീസ്റ്റ്,  വുള്‍ഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി