ചലച്ചിത്രം

'അത് വ്യാജ വാര്‍ത്ത, കേരള സ്റ്റോറി നിരോധിക്കണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല'; നവാസുദ്ദീന്‍ സിദ്ധീഖി

സമകാലിക മലയാളം ഡെസ്ക്

ന്‍ വിവാദങ്ങള്‍ക്കൊടുവിലാണ് ദി കേരള സ്‌റ്റോറി തിയറ്ററില്‍ എത്തിയത്. ചിത്രം പ്രൊപ്പഗാണ്ട സിനിമയാണെന്നും നിരോധിക്കണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. പശ്ചിമ ബംഗാള്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. സിനിമയുടെ നിരോധനത്തെ പിന്തുണച്ചുകൊണ്ട് നടന്‍ നവാസുദ്ദീന്‍ സിദ്ധീഖി രംഗത്തെത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. 

കേരള സ്‌റ്റോറിയുടെ നിരോധനത്തെ വിമര്‍ശിച്ചുകൊണ്ട് സംവിധായകന്‍ അനുരാഗ് കശ്യപ് രംഗത്തെത്തിയിരുന്നു. പ്രൊപ്പഗാണ്ട ചിത്രമാണെങ്കിലും അല്ലെങ്കിലും സിനിമയെ നിരോധിക്കുന്നത് തെറ്റാണ് എന്നാണ് അനുരാഗ് കശ്യപ് കുറിച്ചത്. ഇതില്‍ പ്രതികരിക്കുകയായിരുന്നു താരം. നോവലോ സിനിമയോ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അത് തെറ്റാണ് എന്നാണ്  നവാസുദ്ദീന്‍ പറഞ്ഞത്. എന്നാല്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് കാരണമായി. കേരള സ്‌റ്റോറി നിരോധനത്തെ താരം പിന്തുണച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ഇതോടെയാണ് പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയത്. 

ഹിറ്റിനും വ്യൂസിനും വേണ്ടി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ. ഒരു സിനിമയും നിരോധിക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. സിനിമയെ നിരോധിക്കുന്നത് അവസാനിപ്പിക്കൂ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ.- നവാസുദ്ദീന്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി