ചലച്ചിത്രം

അല്ലു അരവിന്ദ് അനുഗ്രഹിച്ചു, തെലുങ്ക് നടനുമായി ഉടന്‍ വിവാഹമെന്ന് വാര്‍ത്ത പരന്നു; രസികന്‍ മറുപടിയുമായി മൃണാല്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് മൃണാല്‍ താക്കൂര്‍. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സീതാരാമത്തിലൂടെ താരം കൂടുതല്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു. ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് താരം. അതിനിടെ താരം തെലുങ്ക് നടനുമായി പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ അതില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. 

നടന്‍ അല്ലു അര്‍ജുന്റെ അച്ഛനും നിര്‍മാതാവുമായ അല്ലു അരവിന്ദിന്റെ വാക്കുകളാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. ഒരു അവാര്‍ഡ് ചടങ്ങിനിടയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം മൃണാളിന് നല്‍കിക്കൊണ്ട് അരവിന്ദ് സംസാരിച്ചിരുന്നു. ഒരു തെലുങ്കു നടനെ വിവാഹം കഴിച്ച് ഹൈദരാബാദില്‍ താമസിക്കാനാവട്ടെ എന്നായിരുന്നു അല്ലു അരവിന്ദിന്റെ വാക്കുകള്‍. ഇതോടെ മൃണാല്‍ തെലുങ്കു നടനുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നു. വൈകാതെ അഭ്യൂഹങ്ങള്‍ക്ക് അന്ത്യം കുറിച്ചുകൊണ്ട് മൃണാല്‍ ഒരു വിഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെക്കുകയായിരുന്നു. 

നിങ്ങളുടെ ഹൃദയം തകര്‍ത്തതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ ഏതോ തെലുങ്ക് ചെക്കനുമായി വിവാഹം കഴിക്കുകയാണ് എന്നറിഞ്ഞ് കഴിഞ്ഞ ഒരു മണിക്കൂറായി എന്നെ വിളിച്ചുകൊണ്ടിരുന്ന സ്‌റ്റൈലിസ്റ്റുകളോടും ഡിസൈനര്‍മാരോടും സുഹൃത്തുക്കളോടും ക്ഷമ ചോദിക്കുന്നു. ആരാണ് ആളെന്ന് അറിയാന്‍ എനിക്കും താല്‍പ്പര്യമുണ്ട്. എനിക്ക് ഒരു അനുഗ്രഹം കിട്ടിയതാണ്. അതാണ് അഭ്യൂഹമായി മാറിയത്. എന്നോട് ക്ഷമിക്കൂ. ഇത് ഭയങ്കര തമാശയായിപ്പോയി. എനിക്ക് അതേക്കുറിച്ച് പറയാന്‍ വാക്കുകളില്ല. പറയുന്നതുപോലെ എനിക്ക് കാത്തിരിക്കാനാവില്ല. ഉടന്‍ വിവാഹം കഴിക്കണം. ഒരാളെ കണ്ടുപിടിക്കൂ. വേദിയും സമയവുമെല്ലാം എനിക്ക് അയച്ചുതരൂ.- മൃണാല്‍ താക്കൂര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു