ചലച്ചിത്രം

ചുമതലയേറ്റതിനു പിന്നാലെ മാരത്തൺ മീറ്റിങ്; സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായി സുരേഷ് ​ഗോപി

സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ചുമതലയേറ്റ് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി. മൂന്നു വർഷത്തേക്കാണ് നിയമം. ചുമതലയേറ്റ വിവരം സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് പങ്കുവച്ചത്. 

ചുമതലയേറ്റെടുത്തതിനു പിന്നാലെ സുരേഷ് ​ഗോപി ഇൻസ്റ്റിറ്റ്യൂട്ട് കൗൺസിലുമായും കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയവുമായും ധനമന്ത്രാലയവുമായും ചർച്ചകൾ നടത്തി. ഇൻസ്റ്റിറ്റ്യൂട്ടിന് ഉള്ളിൽ നിന്നുള്ള സെൽഫിയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

മാസങ്ങൾക്ക് മുൻപാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ സുരേഷ് ​ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിക്കുന്നത്. നിയമനക്കാര്യം അറിയിക്കാത്തതിലുള്ള അതൃപ്തി താരം വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വീണ്ടും സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരിക്കെയായിരുന്നു നിയമനം. ശമ്പളമുള്ള ജോലിയല്ലെന്നും പൂർണമായും രാഷ്ട്രീയക്കാരനായി തുടരാൻ സാധിക്കുമെന്നും അനുരാഗ് ഠാക്കൂർ ഉറപ്പു നൽകിയതിനാലാണു ചുമതലയേറ്റെടുക്കുന്നതെന്ന് അടുത്തിടെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സര്‍വീസ് വയറില്‍ ചോര്‍ച്ച, മരച്ചില്ല വഴി തകരഷീറ്റിലേക്ക് വൈദ്യുതി പ്രവഹിച്ചിരിക്കാം; കുറ്റിക്കാട്ടൂര്‍ അപകടത്തില്‍ കെഎസ്ഇബി

ഐപിഎല്ലില്‍ 1, 2 സ്ഥാനം; കൊല്‍ക്കത്ത, ഹൈദരാബാദ് ടീമിലെ ഇന്ത്യന്‍ താരങ്ങള്‍ ലോകകപ്പിന് ഇല്ല!

യൂറോപ്പ് സന്ദര്‍ശിക്കാന്‍ പ്ലാനുണ്ടോ?; ഷെങ്കന്‍ വിസ ഫീസ് 12 ശതമാനം വര്‍ധിപ്പിച്ചു

ചിങ്ങോലി ജയറാം വധക്കേസ് : പ്രതികൾക്ക് ജീവപര്യന്തം, ഓരോ ലക്ഷം രൂപ പിഴ

ലണ്ടനില്‍ എക്‌സല്‍ ബുള്ളി നായകളുടെ ആക്രമണം; അമ്പതുകാരി മരിച്ചു