ചലച്ചിത്രം

18 വർഷമായി പ്രമേഹരോ​ഗി, മകളുടെ ആരോ​ഗ്യക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നു; നിക് ജൊനാസ്

സമകാലിക മലയാളം ഡെസ്ക്

രോഗ്യാവസ്ഥയെ കുറിച്ച് തുറന്ന് പറഞ്ഞ് അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. കഴിഞ്ഞ 18 വർഷമായി താനൊരു പ്രമേഹരോഗിയാണ്. അതുകൊണ്ട് തന്നെ മകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് എത്ര പ്രധാനമാണെന്ന് താൻ മനസിലാക്കുന്നുവെന്നും നിക് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

രോഗാവസ്ഥ തിരിച്ചറഞ്ഞ അന്നു മുതൽ കുടുംബം തന്നെ വലിയ രീതിയിലാണ് കരുതിയതെന്നും പ്രിയങ്കയുടെ പിന്തുണ പകരം വെക്കാനാകാത്തതാണെന്നും നിക് പറഞ്ഞു. 'അമ്മയാണ് എന്നിലെ ആരോ​ഗ്യപ്രശ്നങ്ങൾ ശ്രദ്ധിച്ചത്. ഡോക്ടറെ സമീപിച്ചപ്പോൾ എനിക്ക് ടൈപ്പ് 1 പ്രമേഹമാണെന്ന് സ്ഥിരീകരിച്ചു'. ആദ്യം തളർന്നു പോയെങ്കിലും കുടുംബത്തിന്റെയും ചുറ്റുമുള്ളവരുടെയും പിന്തുണ തന്നെ അതിശയിപ്പിച്ചെന്നും നിക് പറഞ്ഞു. 

'ഞാൻ ശരിക്കും ഭാഗ്യവാനാണ്. ഇത്രയേറെ ആളുകളുടെ സ്‌നേഹവും കരുതലും എനിക്ക് ലഭിച്ചു. പ്രിയങ്ക എന്റെ ആരോഗ്യക്കാര്യത്തിൽ പ്രത്യേക ശ്രദ്ധപുലർത്തുന്നുണ്ട്. അവൾ ശരിക്കും വിവരണങ്ങൾക്കതീതമാണ്. ഞാൻ ഇപ്പോൾ ഒരു പിതാവാണ്. എന്റെ മകളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് എത്ര പ്രധാനമാണെന്ന് ഞാൻ മനസിലാക്കുന്നു'- നിക് പറഞ്ഞു.

നിങ്ങളെ പോലെ തന്നെ ചുറ്റുമുള്ളവരെയും ശ്രദ്ധിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകിപ്പിക്കരുതെന്നും നിക് കൂട്ടിച്ചേർത്തു. വിഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ പ്രതിസന്ധിയിൽ തളരാതെ മുന്നോട്ടു നീങ്ങുന്ന നിക്കിനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു