ചലച്ചിത്രം

'തീരുമാനം നിങ്ങളുടേതാണ്, ആരോഗ്യം സൂക്ഷിക്കണം': അല്‍ഫോണ്‍സ് പുത്രനോട് കമല്‍ ഹാസന്‍

സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് ആശംസകളുമായി സൂപ്പര്‍താരം കമല്‍ ഹാസന്‍. ഉലകനായകന്റെ പിറന്നാള്‍ ദിനത്തില്‍ അല്‍ഫോണ്‍സ് ഒരുക്കിയ മ്യൂസിക് വിഡിയോയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് താരം ശബ്ദസന്ദേശം അയച്ചത്. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനുള്ള തീരുമാനം അല്‍ഫോണ്‍സിന്റേതാണെന്നും എന്നാല്‍ ആരോഗ്യം ശ്രദ്ധിക്കണം എന്നും കമല്‍ഹാസന്‍ പറയുന്നുണ്ട്. 

തമിഴ് നടന്‍ പാര്‍ത്ഥിപന്‍ വഴിയാണ് അല്‍ഫോണ്‍ പുത്രന്‍ കമല്‍ ഹാസന് വിഡിയോ അയച്ചത്. താരം അയച്ച വോയ്‌സ് നോട്ട് പാര്‍ത്ഥിപന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. 

അല്‍ഫോണ്‍സ് പുത്രന്റെ പാട്ടുകേട്ടു. അവരുടെ ആരോഗ്യം മോശമാണെന്ന് അറിഞ്ഞു. എന്നാല്‍ മനസ് നന്നായിട്ട് ഇരിക്കുകയാണെന്ന് തോന്നുന്നു. ശബ്ദത്തില്‍ ആ സന്തോഷം അറിയാനുണ്ട്. അതുപോലെ എപ്പോഴും സന്തോഷമായി ഇരിക്കട്ടെ. തീരുമാനമെടുക്കേണ്ടത് അവരാണ്, എന്നാല്‍ ആരോഗ്യം നന്നായി സൂക്ഷിക്കാന്‍ പറയണം. ആശംസകള്‍. ടേക്ക് കെയര്‍ അല്‍ഫോണ്‍സ്.- കമല്‍ഹാസന്‍ സന്ദേശത്തില്‍ പറയുന്നു. 

അടുത്തിടെയാണ് തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുകയാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്നു സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഹ്രസ്വചിത്രങ്ങളും മ്യൂസിക് വിഡിയോകളും എടുക്കുന്നത് തുടരുമെന്നും താരം വ്യക്തമാക്കി. പ്രേമത്തിനുശേഷം അല്‍ഫോണ്‍സ് ഒരുക്കിയ ഗോള്‍ഡ് ബോക്‌സ് ഓഫിസില്‍ വലിയ പരാജയമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീറുള്‍ ഇസ്‌ലാമിന് തൂക്കുകയര്‍ തന്നെ; വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

ഫീല്‍ഡ് ഒന്നും ചെയ്യേണ്ട, വരൂ, ഇംപാക്ട് പ്ലെയര്‍ ആവാം; ഗെയ്‌ലിനെ ക്ഷണിച്ച് കോഹ്‌ലി- വിഡിയോ

തുമ്പായി ലഭിച്ചത് കാറിന്റെ നിറം മാത്രം, അഞ്ചുമാസത്തിനിടെ പരിശോധിച്ചത് 2000ലധികം സിസിടിവി ദൃശ്യങ്ങള്‍; വയോധികയുടെ അപകടമരണത്തില്‍ പ്രതി പിടിയില്‍

നിരന്തരം മരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന സിനിമ

'എത്രയും വേഗം അവനെ കൊല്ലണം'; കോടതിയില്‍ നിന്നും നീതി കിട്ടിയെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ