ചലച്ചിത്രം

സിംഗിള്‍ ആയതിനാല്‍ വീട് ലഭിക്കുന്നില്ല; സമൂഹമാധ്യമങ്ങളില്‍ കരഞ്ഞ് നടി; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തനിച്ചായതിനാല്‍ വാടകവീട് ലഭിക്കുന്നില്ലെന്ന് പരാതിയുമായി ഹിന്ദി ടെലിവിഷന്‍ താരവും ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരന്റെ മുന്‍ ഭാര്യയുമായ ചാരു അസോപ. ഇത് സംബന്ധിച്ച് കരഞ്ഞുകൊണ്ട് നടി സമൂഹമാധ്യമത്തില്‍ പങ്കിട്ട കുറിപ്പ് വ്യാപകമായി പ്രചരിച്ചു. ആണ്‍തുണയില്ലാതെ പെണ്ണിനു ജീവിക്കാന്‍ കഴിയാത്ത രീതിയിലേക്കു രാജ്യം മാറിയോ എന്നാണ് ചാരു കുറിപ്പില്‍ പറയുന്നു.

'ഈ സമൂഹത്തില്‍ സ്ത്രീകള്‍ എന്തു ചെയ്യുന്നു എന്നുള്ളതിനു യാതൊരു പ്രസക്തിയുമില്ലാതായിരിക്കുന്നു. എന്തൊക്കെ ചെയ്താലും സമൂഹത്തിന്റെ ചിന്താഗതി മാറ്റാനാകില്ല. ഇന്നും ഒരു പെണ്ണിന്റെ പേരിനോട് ആണിന്റെ പേരു ചേര്‍ന്നിട്ടില്ലെങ്കില്‍ അവള്‍ക്കു വീടുപോലും ലഭിക്കാത്ത സ്ഥിതിയാണ്. രാജ്യത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ പരിതാപകരമാണ്. ഞാന്‍ ഭര്‍ത്താവ് കൂടെയില്ലാത്ത സ്ത്രീ ആയതിനാല്‍, സിംഗിള്‍ മദര്‍ ആയതിനാല്‍ വീണ്ടും ഇന്ന് എനിക്ക് വീട് നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകളെ ആരാധിക്കുന്ന രാജ്യത്ത് സ്ത്രീകളുടെ അവസ്ഥ ഇതാണ്' ചാരു പറയുന്നു.

ചാരുവിന്റെ കുറിപ്പിനു താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.  ദള്‍ജീത് കൗര്‍ എന്ന നടി തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണ് കുറിപ്പിന്റെ പ്രതികരണമായി പങ്കുവച്ചത്. 'ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് വന്നപ്പോള്‍ എന്റെ വീട്ടുടമ വളരെ സ്‌നേഹത്തോടെയാണു സ്വീകരിച്ചത്. കോവിഡ് സമയത്ത് വീടിന്റെ വാടക വരെ കുറച്ചു. നിങ്ങള്‍ക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീട് കണ്ടെത്താന്‍ കഴിയും'  അവര്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

യുദ്ധ രം​ഗത്ത് 10,000 പേർ, ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ രം​ഗങ്ങൾ; ആവേശമാകാൻ 'കങ്കുവ'

പ്രണയത്തില്‍ ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ, മോഹന്‍ലാല്‍ എത്തിയത് അവിചാരിതമായി: ബ്ലെസി

കരള്‍ വീക്കത്തിന് വരെ കാരണമാകാം, രോ​ഗം ബാധിച്ച് രണ്ടാഴ്ച നിർണായകം; മഞ്ഞപ്പിത്ത ബാധിതർ അതീവ ജാ​ഗ്രത പാലിക്കണം

കാസര്‍കോട് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; ഭാര്യയും ഭര്‍ത്താവും മരിച്ചു