ചലച്ചിത്രം

'വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും ഇഷ്ടമല്ല, സ്വന്തം ജീവിതം പറയുന്നതില്‍ താല്‍പ്പര്യമില്ല': മനോജ് ബാജ്‌പേയ്

സമകാലിക മലയാളം ഡെസ്ക്


 
നിക്ക് സ്വന്തം ജീവിതത്തെക്കുറിച്ച് പറയാന്‍ ഇഷ്ടമല്ലെന്ന് ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയ്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാനോ അഭിമുഖങ്ങള്‍ നല്‍കാനോ തനിക്ക് ഇഷ്ടമല്ല എന്നാണ് താരം പറയുന്നത്. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്റെ തുറന്നു പറച്ചില്‍. 

നമ്മള്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ആളുകളോട് സംസാരിക്കേണ്ടി വരും, അഭിമുഖങ്ങള്‍ നല്‍കണം. എനിക്ക് സംസാരിക്കാന്‍ വളരെ എളുപ്പമാണ് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. ഞാന്‍ അഭിമുഖങ്ങള്‍ നല്‍കുന്നത് അതൊരു ജോലിയായി കണക്കാക്കിയാണ്. അത് എനിക്ക് മികച്ച രീതിയില്‍ ചെയ്യണം. ഞാന്‍ സ്വകാര്യത ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. എനിക്ക് എന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കാന്‍ ഇഷ്ടമല്ല. എന്റെ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ഇഷ്ടമല്ല. അഭിമുഖങ്ങള്‍ നല്‍കാന്‍ ഇഷ്ടമല്ല. എന്നേക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ വല്ലാതെ ക്ഷീണിതനാകും. എനിക്ക് വല്ലാതെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടും. എനിക്ക് മറ്റുള്ളവരെക്കുറിച്ചും മറ്റ് സംവിധായകരേക്കുറിച്ചും നടന്മാരെക്കുറിച്ചും സംസാരിക്കാനാണ് ഇഷ്ടം.- മനോജ് ബാജ്‌പെയി പറഞ്ഞു. 

കുട്ടിക്കാലത്ത് ഞാന്‍ ശാഠ്യക്കാരനും നാണം കുണുങ്ങിയുമായിരുന്നു. ഇപ്പോഴും അങ്ങനെയൊരു ആളാണ് ഞാന്‍. തുറന്നു സംസാരിക്കുന്നത് എന്നെ അസ്വസ്ഥനാക്കാറുണ്ട്. ആ ഉള്‍വലിയല്‍ ഇപ്പോഴും എന്റെ സ്വഭാവമാണ്.- താരം കൂട്ടിച്ചേര്‍ത്തു. ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് മനോജ് ബാജ്‌പേയ്. ബിഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള കുട്ടി ബോളിവുഡില്‍ 30 വര്‍ഷം നിലനിന്നു എന്നത് അത്ഭുതമായാണ് കാണുന്നതെന്നും താരം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു