ചലച്ചിത്രം

അഭിമുഖം തടസപ്പെടുത്തിയ യുവാവിനെ തല്ലി; ലക്ഷ്മി മഞ്ജുവിന്റെ വിഡിയോ വൈറലായി, പ്രതികരണവുമായി താരം

സമകാലിക മലയാളം ഡെസ്ക്

ന്റെ അഭിമുഖം തടസപ്പെടുത്തിയ യുവാവിനെ തല്ലി നടി ലക്ഷ്മി മഞ്ജു. ദുബായിൽ നടന്ന സൈമ അവാർഡിലെ റെഡ് കാർപ്പറ്റിൽ വച്ചാണ് സംഭവമുണ്ടായത്. താരം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഒരു യുവാവ് കാമറയ്ക്ക് മുന്നിലൂടെ നടക്കുകയായിരുന്നു. അതുകണ്ട് ദേഷ്യം വന്ന ലക്ഷ്മി അയാളെ തല്ലി. വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവത്തിൽ പ്രതികരണവുമായി താരം തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. 

തന്റെ ജോലിക്കിടയിൽ നുഴഞ്ഞു കയറിയാൽ അനുഭവം ഇതായിരിക്കുമെന്നാണ് നടി സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്റെ മാസ്റ്റർ പീസിലേക്ക് അലക്ഷ്യമായി നുഴഞ്ഞു കയറിയാൽ ഫലം ഇതായിരിക്കും. ഓർത്തോളൂ, ഞാൻ ഒരു ആർട്ടിസ്റ്റ് മാത്രമല്ല. ഞാൻ ഫ്രെയിമിനെ തീപിടിപ്പിക്കുന്നതിൽ  പ്രൊഫഷണലായ ഒരാൾ കൂടിയാണ്. വയലൻസ് ഒന്നിനുമുള്ള ഉത്തരമല്ല എന്നറിയാം  പക്ഷേ.- എന്നാണ് ലക്ഷ്മി മാഞ്ജു കുറിച്ചത്. 

സൈമ അവാര്‍ഡിനിടെ റെഡ് കാര്‍പറ്റ് അഭിമുഖത്തിനായി നിൽക്കുന്നതിനിടെയായിരുന്നു യുവാവ് കാമറയ്ക്ക് മുന്നിലേക്ക് കടന്നു കയറിയത്. ഇതിൽ പ്രകോപിതയായ താരം യുവാവിനെ തല്ലുകയായിരുന്നു. വീണ്ടും ഒരാൾ കൂടി ക്യാമറയ്ക്കു മുന്നിലൂടെ വന്നെങ്കിലും ലക്ഷ്മിയുടെ ആക്രോശം കേട്ട് ക്ഷമാപണത്തോടെ അയാൾ വഴിമാറിപ്പോകുകയായിരുന്നു. വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ലക്ഷ്മി മഞ്ജുവിനെതിരെ വിമർശനം ഉയര്‍ന്നു. ആരെയും കയ്യേറ്റം ചെയ്യാൻ നടിക്ക് അവകാശമില്ലെന്നുമായിരുന്നു കമന്റുകൾ. പ്രശസ്ത നടന്‍ മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മാതാവ് വിദ്യാദേവിയുടെയും മകളാണ് ലക്ഷ്മി മഞ്ജു.  മോഹന്‍ലാൽ നായകനായ ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതയായ നടിയാണ് ലക്ഷ്മി മഞ്ജു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി