ചലച്ചിത്രം

റിയ ചക്രബര്‍ത്തിയെ ഹീറോ എന്നു വിളിച്ച് സാമന്ത, മറുപടി ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തോടെയാണ് നടി റിയ ചക്രബര്‍ത്തി വിവാദ നായികയാവുന്നത്. നടിക്ക് ജയില്‍ ശിക്ഷ വരെ അനുഭവിക്കേണ്ടതായി വന്നു. പ്രതിസന്ധി സമയത്ത് തനിക്കൊപ്പം നിന്നവരെക്കുറിത്ത് റിയ സംസാരിച്ചിരുന്നു. ഇപ്പോള്‍ റിയയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി സാമന്ത. 

തന്റെ കുടുംബം നല്‍കിയ പിന്തുണയെക്കുറിച്ച് പറയുന്ന വിഡിയോ റിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തന്റെ അച്ഛന്‍ ഒരു സൈനികനായിരുന്നെന്നും കരുത്തരാക്കിയാണ് അദ്ദേഹം വളര്‍ത്തിയത് എന്നുമാണ് റിയ വിഡിയോയില്‍ പറയുന്നത്. അതീവ സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്നതിനിടെ അദ്ദേഹം എന്നോട് പറഞ്ഞു, സൈന്യത്തില്‍ ഞങ്ങള്‍ ഞങ്ങള്‍ വെടിയേറ്റാല്‍ വീണുപോവുകയോ പിന്‍വാങ്ങുകയോ ചെയ്യാറില്ല. പകരം എഴുന്നേറ്റു നിന്ന് അതിനെ നേരിടും. അതുപോലെ നീ പറ്റുന്നതുവരെ ഇതിനെ നേരിടണം എന്നാണ്- റിയ പറഞ്ഞു. 

അമ്മയോ അച്ഛനോ സഹോദരനോ എന്റെ സുഹൃത്ത് നിധിയോ കൂടെയില്ലായിരുന്നെങ്കില്‍ എനിക്ക് അതിനെ മറികടക്കാന്‍ സാധിക്കില്ലായിരുന്നു. എന്റെ ചില പെണ്‍ സുഹൃത്തുക്കള്‍ എനിക്കൊപ്പം നിന്നു. വിരലില്‍ എണ്ണാവുന്ന ആളുകള്‍. ഞങ്ങളെല്ലാവരും ചേര്‍ന്ന് ലക്ഷക്കണക്കിന് വരുന്ന ആള്‍ക്കൂട്ടത്തെ നേരിട്ടു. അതുതന്നെയാണ് വേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. നമ്മെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെച്ചുന്ന മൂന്നോ നാലോ പേര്‍. അവര്‍ നമുക്ക് തൂണുകളാവും.- താരം കൂട്ടിച്ചേര്‍ത്തു. 

സൈനികന്റെ മകള്‍ എന്ന അടിക്കുറിപ്പിലാണ് റിയ ഈ വിഡിയോ പോസ്റ്റ് ചെയ്തത്. ഈ വിഡിയോ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ചായിരുന്നു സാമന്തയുടെ പ്രതികരണം. ഹീറോ എന്നാണ് റിയയെ വിശേഷിപ്പിച്ചത്. സാമന്തയ്ക്ക് മറുപടിയുമായി നടി രംഗത്തെത്തി. നീയും അങ്ങനെ തന്നെ-എന്നായിരുന്നു റിയയുടെ മറുപടി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം

ആദ്യമായി കാനില്‍; മനം കവര്‍ന്ന് കിയാര അധ്വാനി

ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; രാത്രി യാത്രയ്ക്ക് നിരോധനം

രൺവീറും ദീപികയുമല്ല; അന്ന് 'ബജിറാവു മസ്താനി'യിൽ അഭിനയിക്കേണ്ടിയിരുന്നത് ഹേമമാലിനിയും രാജേഷ് ഖന്നയും