ചലച്ചിത്രം

ഇന്ത്യ- പാക് മത്സരത്തിനിടെ സ്വർണ ഐ ഫോൺ നഷ്ടമായി, പരാതിയുമായി ഉർവശി റൗട്ടേല

സമകാലിക മലയാളം ഡെസ്ക്

ന്നലെ നടന്ന ഇന്ത്യ- പാകിസ്ഥാൻ ലോകകപ്പ് മത്സരം കാണാൻ സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് എത്തിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഇപ്പോൾ തന്റെ സ്വർണ ഐഫോൺ നഷ്ടപ്പെട്ടെന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടി ഉർവശി റൗട്ടേല. 

സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് 24 കാരറ്റ് സ്വർണത്തിന്റെ ഫോൺ നഷ്ടപ്പെട്ട വിവരം അറിയിച്ചത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ എന്റെ 24 കാരറ്റിന്റെ ഐഫോണ്‍ നഷ്ടമായി. ആര്‍ക്കെങ്കിലും ഫോണിനെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ ദയവായി സഹായിക്കണം. സഹായിക്കാന്‍ പറ്റുന്ന ആളുകളെ ടാഗ് ചെയ്യൂ.- എന്നാണ് ഉര്‍വശി കുറിച്ചത്.

പിന്നാലെ പ്രതികരണവുമായി അഹമ്മദാബാദ് പൊലീസ് രം​ഗത്തെത്തി. മൊബൈൽ ഫോണിന്റെ വിവരങ്ങൾ നൽകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. തുടർന്ന് ‌താരം പൊലീസിൽ പരാതി നൽകി. പരാതിയുടെ പകർപ്പടക്കം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. അതിനിടെ അകൻഷ രഞ്ജനും കമന്റുമായി എത്തി. ക്രിക്കറ്റ് താരം കെഎൽ രാഹുലിന്റെ ഭാര്യയും നടിയുമായ അദിയ ഷെട്ടിയെയാണ് പോസ്റ്റിൽ ടാ​ഗ് ചെയ്തത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്നും പരക്കെ മഴ; 'കള്ളക്കടൽ' പ്രതിഭാസം, ഉയർന്ന തിരമാലയ്ക്ക് സാധ്യത; മുന്നറിയിപ്പ്

കളി മഴ മുടക്കി; പ്ലേ ഓഫ് കാണാതെ ഗുജറാത്തും പുറത്ത്

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി; 60 ലേറെ പരിക്ക്

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്