ചലച്ചിത്രം

'ആഭരണങ്ങൾ അണിയാൻ ആ​ഗ്രഹം, അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം': സുരേഷ് ​ഗോപി

സമകാലിക മലയാളം ഡെസ്ക്

ഭരണങ്ങൾ അണിയാനായി അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണമെന്ന് നടൻ സുരേഷ് ​ഗോപി. തന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങളുണ്ടെന്നാണ് താരം പറയുന്നത്. മകളുടെ വിവാഹത്തിന് അണിയാൻ മുത്തുമാല വാങ്ങി നൽകാമെന്ന് ഭാര്യ പറഞ്ഞിട്ടുണ്ടെന്നും മനോ​രമയ്ക്ക് നൽകിയ അഭിമുഖത്തിൽ സുരേഷ് ​ഗോപി പറഞ്ഞു. 

എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ട്.  ഈ ഒരു മോതിരം എന്റെ മകളിൽനിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്. എന്റെ ചിന്തയെയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ നിന്ന് വിമാനത്തിൽ വരുമ്പോൾ എന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ചുകഴിഞ്ഞു ഒരാൾ അത് എടുത്തു തരികയും ചെയ്തു. പക്ഷേ അത്രയും നേരം എനിക്ക് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു, ഈ മോതിരം ഇനി ലോക്കറിൽ സൂക്ഷിക്കണം..- സുരേഷ് ​ഗോപി പറഞ്ഞു. 

ഈ ആഭരണങ്ങളൊക്കെ അണിയാൻ അടുത്ത ജന്മത്തിൽ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം എന്നാണ് താരം പറയുന്നത്. പെൺമക്കളും ഭാര്യയും ഒക്കെ വാങ്ങുന്ന ആഭരണങ്ങൾ കാണുമ്പോൾ ഭയങ്കര കൊതിയാണ് അതൊക്കെ ഇട്ട് നടക്കാൻ. അപ്പോഴെന്റെ ഭാര്യ പറഞ്ഞു മകളുടെ കല്യാണത്തിനൊക്കെ വേണമെങ്കിൽ വലിയ പേളിന്റെ ഒക്കെ ആഭരണം ഇടാം എന്ന്. ഇതൊക്കെ ഇപ്പോൾ നോർത്ത് ഇന്ത്യൻ കൾച്ചറിന്റെ ഒരു ഭാ​ഗമാണ് എന്നൊക്കെ. പെണ്ണുങ്ങളുടെ ആഭരണങ്ങൾ ഒക്കെ ഇപ്പോൾ പുരുഷന്മാരും ഇടാറുണ്ടെന്ന് ഭാര്യ പറഞ്ഞു. ചിലപ്പോൾ ഞാൻ അതൊക്കെ ഇടും, അതൊന്നും പറയാൻ പറ്റില്ല.- താരം കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

മാങ്ങ അച്ചാർ മുതൽ കൊഴുക്കട്ട വരെ; ​ഗൂ​ഗിളിൽ ഇന്ത്യക്കാര്‍ തിരഞ്ഞ റെസിപ്പികൾ

9ാം മാസത്തിലേക്ക്; നിറവയറില്‍ ഡാന്‍സുമായി അമല പോള്‍

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ വേണ്ട; പൂജയ്ക്ക് ഉപയോഗിക്കാം: ദേവസ്വം ബോര്‍ഡ്

'കൈയില്‍ എത്ര പണമുണ്ട്?' രജിസ്റ്ററില്‍ എഴുതണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം