ചലച്ചിത്രം

'കഷണ്ടി കയറിയ തല, ചുക്കിച്ചുളിഞ്ഞ മുഖം; മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത രൂപം': വൈറൽ ചിത്രത്തിന് പിന്നിലെ സത്യം

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയുടേതെന്ന പേരിൽ ഒരു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ചുക്കി ചുളുങ്ങിയ മുഖവും നരയും കഷണ്ടിയുമായുള്ള മമ്മൂട്ടിയെ ആണ് ചിത്രത്തിൽ കാണുന്നത്. മമ്മൂട്ടിയുടെ മേക്കപ്പില്ലാത്ത രൂപം എന്ന പേരിൽ പ്രചരിച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ചിത്രത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വിഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. 

മമ്മൂട്ടി ഫാൻസിന്റെ ഇന്റർനാഷണൽ പ്രസിഡന്റായ റോബർട്ട് കുര്യാക്കോസ് ആണ് വിഡിയോ പങ്കുവച്ചത്. ‘ഒരുപാടുപേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവനത്തിന് ചുളിവും നരയും നൽകിയ ഡിജിറ്റൽ തിരക്കഥയുടെ വഴി: കാലത്തിന് തോൽപ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്.’- എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയുടെ യഥാർത്ഥ ചിത്രം എഡിറ്റ് ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. 

ജീവിതത്തിൽ ഒറ്റപ്പെട്ടുപോകുമ്പോൾ എന്ന സന്ദേശമടങ്ങിയ ദീർഘമായ കുറിപ്പിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ചത്. പിന്നാലെയാണ് യഥാർത്ഥ ചിത്രം പുറത്തുവന്നത്. വ്യാജ ചിത്രം സൃഷ്ടിച്ചതിനെ വിമർശിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ ആണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. കണ്ണൂർ സ്ക്വാഡിന്റെ വൻ വിജയത്തിനു ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. മിഥുന്‍ മാനുവല്‍ തിരക്കഥ എഴുതുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 കാരന്‍ മരിച്ചു; ഇന്ന് രണ്ടാമത്തെ മരണം

പഞ്ചസാരയോട് 'നോ' പറയാന്‍ സമയമായി; ആരംഭിക്കാം 'ഷു​ഗർ കട്ട്' ഡയറ്റ്

മൂന്നിലേക്ക് കയറി വരുണ്‍ ചക്രവര്‍ത്തി

'ക്ലൈമാക്സിൽ ശ്രീനാഥ് ഭാസിയുടെ ദേഹത്തു തേച്ചത് ഓറിയോ ബിസ്കറ്റ്': രഹസ്യം വെളിപ്പെടുത്തി സംവിധായകൻ