ചലച്ചിത്രം

'ഹിന്ദു ധർമ്മത്തെ പരിഹസിച്ചു'; ഉർഫി ജാവേദിനെതിരെ വധഭീഷണി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ഉര്‍ഫി ജാവേദിനെതിരെ വധ ഭീഷണി. ഹലോവീന്‍ പാര്‍ട്ടിക്ക് വേണ്ടി താരം ചെയ്ത ഫാഷന്‍ പരീക്ഷണം മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ആരോപിച്ചാണ് വധഭീഷണി. 'ഭൂല്‍ ഭുലയ്യ' എന്ന ചിത്രത്തിലെ രാജ്പാല്‍ യാദവ് അവതരിപ്പിച്ച ഛോട്ടാ പണ്ഡിറ്റ് എന്ന കഥാപാത്രത്തെ അനുകരിച്ചായിരുന്നു ഉര്‍ഫിയുടെ പുത്തന്‍ പരീക്ഷണം. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിന് വധഭീഷണി വന്നത്. 

'ഹിന്ദു ധര്‍മ്മത്തെ പരിഹസിച്ചു. അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍ ഉടന്‍ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ കൊന്നുതള്ളാന്‍ അധികം സമയം വേണ്ട' എന്നായിരുന്നു ഭീഷണി. ഭീഷണി സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെയാണ് താരം എക്‌സില്‍ പങ്കുവെച്ചിരിക്കുന്നത്. നിഖിൽ ​ഗോസ്വാമി എന്ന അക്കൗണ്ടിൽ നിന്നും ഭീഷണി സന്ദേശം വന്നിരിക്കുന്നത്.

ഈ രാജ്യത്തുള്ളവര്‍ തന്നെ ഞെട്ടിക്കുകയാണെന്നും ഒരു സിനിമയിലെ കഥാപാത്രത്തെ റിക്രീയേറ്റ് ചെയ്തതിന് തനിക്കെതിരെ വധഭീഷണി ഉണ്ടെന്നും ഉര്‍ഫി എക്‌സില്‍ കുറിച്ചു. ഉര്‍ഫിയുടെ കുറിപ്പ് വൈറലായതോടെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തി. ആദ്യമായല്ല ഉര്‍ഫിക്കെതിരെ വധഭീഷണി ഉയരുന്നത്. 2022ല്‍ താരത്തിനെതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണി സന്ദേശവുമയച്ചതിന് മുംബൈയില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു