ചലച്ചിത്രം

'ടൈ​ഗർ കാ ഹുക്കും' ഇനി ആമസോൺ പ്രൈമിൽ: ജയിലർ ഒടിടി റിലീസ് പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

തിയറ്ററുകൾ അടക്കി വാഴുകയാണ് സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ജയിലർ. നാലാഴ്ചയായി തിയറ്ററിൽ തുടരുന്ന ചിത്രത്തിന്റെ കളക്ഷൻ 600 കോടിയിലേക്ക് അടുക്കുകയാണ്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെ ഈ മാസം ഏഴിനാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. 

സോഷ്യൽ മീഡിയയിലൂടെ ആമസോൺ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നെൽസൻ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രം ഓ​ഗസ്റ്റ് 10നാണ് തിയറ്ററിൽ എത്തിയത്. ഇന്ത്യയിൽ നിന്നു മാത്രമല്ല വിദേശത്തുനിന്നും മികച്ച റിപ്പോർട്ടുകളാണ് വന്നത്. അതിനിടെ ചിത്രത്തിന്റെ എച്ച്ഡി ക്വാളിറ്റി പ്രിന്റ് ഇന്റർനെറ്റിൽ ലീക്ക് ചെയ്തത് തിരിച്ചടിയാവുകയായിരുന്നു. ഇതാണ് പെട്ടെന്നുള്ള ഒടിടി റിലീസിന് കാരണമായതെന്നും വിലയിരുത്തപ്പെടുന്നുണ്ട്

ടൈ​ഗർ മുത്തു പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനീകാന്ത് എത്തിയത്. വില്ലനായി എത്തിയ വിനായകനും ​ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. സൺ പിക്ചേഴ്സ് നിർമിച്ചിരിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് എന്നിവർ അതിഥി വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ആ​ഗോള ​ഗ്രോസ് കളക്ഷൻ 525 കോടിയാണെന്ന് 25ന് പങ്കുവച്ച കുറിപ്പിലൂടെ നിർമാതാക്കൾ അറിയിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ  പത്തനംതിട്ടയിൽ കനത്ത മഴ; ഉരുള്‍പൊട്ടി മലവെള്ളം ഇരച്ചെത്തി; മൂഴിയാര്‍, മണിയാര്‍ ഡാമുകള്‍ തുറന്നു സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇങ്ങനെയൊരു പഠനവുമായി സഹകരിച്ചിട്ടില്ല; മൂന്നിലൊരാള്‍ക്ക് കോവാക്‌സിന്‍ ദോഷകരമായി ബാധിച്ചെന്ന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍

''വീണ്ടും ജനിക്കണമെങ്കില്‍, ആദ്യം നിങ്ങള്‍ മരിക്കണം.''

ഇഡിക്ക് തിരിച്ചടി; മസാലബോണ്ട് കേസില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

യാമി ​ഗൗതം അമ്മയായി; കുഞ്ഞിന്റെ പേരിന്റെ അർഥം തിരഞ്ഞ് ആരാധകർ

ഹീറ്റാവുമെന്ന് പേടി വേണ്ട, പ്രത്യേക കൂളിങ് സിസ്റ്റം; വരുന്നു റിയല്‍മിയുടെ 'അടിപൊളി' ഫോണ്‍, മറ്റു ഫീച്ചറുകള്‍