ചലച്ചിത്രം

ജവാൻ ഒസ്കറിന് അയക്കണമെന്നാണ് ആ​ഗ്രഹം; ആറ്റ്‌ലി

സമകാലിക മലയാളം ഡെസ്ക്

വാൻ സിനിമയെ ഒസ്‌കറിന് അയക്കുമെന്ന് സംവിധായകൻ ആറ്റ്ലി. തിയറ്ററുകളെ ഇളക്കിമറിച്ച് ആ​ഗോളതലത്തിൽ ആയിരം കോടി ക്ലബിലേക്ക് ഷാറൂഖ് ചിത്രം ജവാൻ കുതിച്ചുകൊണ്ടിരിക്കെയാണ് സംവിധായകന്റെ പ്രതികരണം. ഇത് സംബന്ധിച്ച് ഷാറൂഖ് ഖാനുമായി സംസാരിക്കും. ജവാൻ ഒസ്‌കർ പോലുള്ള ആ​ഗോളതലത്തിലുള്ള പുരസ്കാര വേദികളിൽ എത്തിക്കാൻ ആ​ഗ്രഹിക്കുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആറ്റ്ലി.

ജവാൻ ആ​ഗോളതലത്തിൽ ശ്രദ്ധിക്കപ്പെടണമെന്ന് ആ​ഗ്രഹമുണ്ട്. സാങ്കേതിക പ്രവര്‍ത്തകര്‍ മുതല്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഒരോരുത്തരും ഒസ്കര്‍, ഗോള്‍ഡന്‍ ഗ്ലോബ്, ദേശീയ പുരസ്കാരം ഇതെല്ലാം മുന്നിൽ കണ്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. എല്ലാം ശരിയായി വന്നാൽ അത് നടക്കും. ഷാറൂഖ് ഖാനുമായി ഇക്കാര്യം സംസാരിക്കുമെന്നും ആറ്റ്ലി കൂട്ടിച്ചേർത്തു.  

പത്താന് ശേഷം ഇന്ത്യൻ ബോക്‌സ് ഓഫീസിൽ ഏറ്റവും മികച്ച വിജയം നേടുന്ന ചിത്രമാണ് ജവാൻ. ട്രേഡ് അനലിസ്റ്റ് കണക്കുകൾ പ്രകാരം ആ​ഗോളതലത്തിൽ ജവാൻ ഇതിനോടകം 800 കോടിയിലധികം കളക്ഷൻ നേടിക്കഴിഞ്ഞു. ഇന്ത്യയിൽ ചിത്രം 500 കോടി ക്ലബിൽ കയറി. അതിവേ​ഗം 400 കോടി ക്ലബിൽ എത്തുന്ന ഹിന്ദി ചിത്രം എന്ന നേട്ടവും ജവാൻ കരസ്ഥമാക്കി. തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു