ചലച്ചിത്രം

സായ് പല്ലവി സംവിധായകനെ രഹസ്യ വിവാഹം ചെയ്തെന്ന് പോസ്റ്റ്; സത്യമിതാണ്

സമകാലിക മലയാളം ഡെസ്ക്

ടി സായ് പല്ലവിയും തമിഴ് സംവിധായകൻ രാജ്കുമാർ പെരിയസാമിയും വിവാഹിതരായതായി വ്യാജ വാർത്ത. പൂമാലയിട്ട് നിൽക്കുന്ന സായ് പല്ലവിയുടേയും രാജ്കുമാറിന്റേയും ചിത്രങ്ങൾക്കൊപ്പമാണ് വാർത്ത പ്രചരിക്കുന്നത്. 

സോഷ്യൽ മീഡിയയിലാണ് വിവാഹം സംബന്ധിച്ച് പോസ്റ്റുകൾ വന്നത്. ഇരുവരും രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു വാർത്തകൾ. പ്രണയത്തിൽ നിറം പ്രശ്നമല്ലെന്ന് സായ് പല്ലവി തെളിയിച്ചെന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. എന്നാൽ ശിവ കാര്‍ത്തികേയന്റെ 21ാമത്തെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണിത്. രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻ‌റെ പൂജയുടെ ഭാ​ഗമായിട്ടാണ് ഇരുവരും പൂമാല അണിഞ്ഞത്. 

സായ് പല്ലവിക്ക് പിറന്നാൾ ആശംസിച്ചുകൊണ്ട് രാജ്കുമാർ തന്നെയാണ് ചിത്രം സോഷ്യൽ മീ‍യയിൽ പങ്കുവച്ചത്. രാജ്കുമാർ കയ്യിൽ ക്ലാപ് ബോർഡ് പിടിച്ചു നിൽക്കുന്നതായിരുന്നു ചിത്രം. എന്നാൽ വിവാഹചിത്രമാക്കിയപ്പോൾ ക്ലാപ് ബോർഡ് ഒഴിവാക്കുകയായിരുന്നു. അതിനിടെ സായി പല്ലവി ഫാൻഡം എന്ന പേജിൽ വന്ന വ്യാജ പോസ്റ്റ് വൈറലാവുകയാണ്. നിരവധി പേരാണ് നടിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു; ഹെലികോപ്റ്റര്‍ പൂര്‍ണമായി കത്തി; ഇറാന്‍ വിദേശകാര്യമന്ത്രിയും അപകടത്തില്‍ മരിച്ചു

എസ്.ആര്‍. ലാല്‍ എഴുതിയ കഥ 'കൊള്ളിമീനാട്ടം'

യൂറോപ്പിലെ രാജാക്കൻമാർ...

'റേഷന് ക്യൂ നില്‍ക്കുന്ന വീട്ടമ്മമാരല്ല, എന്നെ ആകര്‍ഷിച്ചിട്ടുള്ളത് ലൈംഗിക തൊഴിലാളികള്‍': സഞ്ജയ് ലീല ബന്‍സാലി

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്നിടത്ത് ഓറഞ്ച്; അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍