ചലച്ചിത്രം

1000 കോടിയിൽ ജവാൻ: നേട്ടം 18ാം ദിവസം, ഡബിൾ റെക്കോർഡുമായി ഷാരുഖ് ഖാൻ

സമകാലിക മലയാളം ഡെസ്ക്

ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ 1000 കോടി ക്ലബ്ബിൽ ഇടംനേടി. റിലീസ് ചെയ്ത് 18ാം ദിവസമാണ് ജവാന്റെ മിന്നും നേട്ടം. ജവാൻ നിർമാതാക്കളായ റെഡ് ചില്ലീസ് ആണ് ആയിരം കോടതിയിൽ കടന്ന വിവരം അറിയിച്ചത്.  ആ​ഗോളതലത്തിൽ 1004.92 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. 

ഇതോടെ ഒരു അപൂർവ നേട്ടവും കിങ് ഖാന്റെ പേരിലായി. ഒരേവർഷം രണ്ട് സിനിമകൾ ആയിരം കോടിയിൽ എത്തിച്ച ആദ്യത്തെ നടനായിരിക്കുകയാണ് ഷാരുഖ് ഖാൻ. ജനുവരിയിൽ റിലീസ് ചെയ്ത പത്താനും 1000 കോടിയിൽ എത്തിയിരുന്നു. ആയിരം കോടി ക്ലബ്ലില്‍ ഇടം ആദ്യ തമിഴ് സംവിധായകനായി അറ്റ്‌ലിയും മാറി.

18ാം ദിവസം ഇന്ത്യയില്‍ നിന്ന് 15 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍ 560 കോടിക്ക് മുകളിലായി. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനു മുമ്പ് ഹിന്ദിയിൽ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയത് ആമിർ ഖാന്റെ ദംഗലും ഷാറുഖിന്റെ പഠാനുമാണ്. ഈ വർഷം ജനുവരിയിൽ റിലീസിനെത്തിയ പഠാൻ, 27 ദിവസം കൊണ്ടാണ് ആയിരം കോടിയിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു