ചലച്ചിത്രം

എട്ട് വർഷത്തെ ഇടവേള, മോഹൻലാലും ജോഷിയും വീണ്ടും ഒന്നിക്കുന്നു; തിരക്കഥ ചെമ്പൻ വിനോദ്

സമകാലിക മലയാളം ഡെസ്ക്

ഒരുകാലത്ത് മലയാള ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ള ജോഡികളാണ് മോഹൻലാലും ജോഷിയും. ഇരുവരും ഒന്നിച്ചപ്പോൾ നിരവധി സൂപ്പർഹിറ്റുകളാണ് പിറന്നത്. ഇപ്പോൾ ഇരുവരും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നടൻ ചെമ്പന‍്‍ വിനോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. ബി​ഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഇന്ത്യയിലും വിദേശത്തുമായിട്ടായിരിക്കും ചിത്രീകരിക്കുക. ഔദ്യോ​ഗിക സ്ഥിരീകരണം ഉടൻ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ടുകൾ. 

എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും ജോഷിയും ഒന്നിക്കുന്നത്. 2015ൽ റിലീസ് ചെയ്ത ലൈല ഓ ലൈല ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഈ ചിത്രത്തിന് ബോക്സ് ഓഫിസിൽ മികച്ച വിജയം നേടാനായില്ല. തുടർന്ന് സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത ജോഷി 2019ൽ പൊറിഞ്ചു മറിയം ജോസിലൂടെ വമ്പൻ തിരിച്ചു വരവാണ് നടത്തിയത്. 

അതിനു ശേഷം സുരേഷ് ​ഗോപിയെ നായകനാക്കി ഒരുക്കിയ പാപ്പനും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ഇപ്പോൾ ജോജു ജോർജിനെ നായകനാക്കി ഒരുക്കുന്ന ആന്റണിയാണ് ജോഷിയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം. ചെമ്പൻ വിനോദും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങൾക്കു ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രമാകും ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി