പരിശോധനയ്ക്കായി വണ്ടി തടഞ്ഞുനിർത്തിയപ്പോൾ മഞ്ജു വാര്യർക്കൊപ്പം സെൽഫിയെടുക്കുന്നവർ
പരിശോധനയ്ക്കായി വണ്ടി തടഞ്ഞുനിർത്തിയപ്പോൾ മഞ്ജു വാര്യർക്കൊപ്പം സെൽഫിയെടുക്കുന്നവർ  വിഡിയോ സ്ക്രീൻഷോട്ട്
ചലച്ചിത്രം

ഡ്രൈവിങ് സീറ്റിൽ മഞ്ജു വാര്യർ; വാഹനം തടഞ്ഞു നിർത്തി പരിശോധിച്ച് ഫ്ലയിങ് സ്ക്വാഡ്- വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നടി മഞ്ജു വാര്യരുടെ കാർ തടഞ്ഞുനിർത്തി പരിശോധിച്ച് തമിഴ്നാട് ഫ്ലയിങ് സ്‌ക്വാഡ്. തെരഞ്ഞെടുപ്പ് അടുത്തതോടെ തമിഴ്നാട്ടിൽ വ്യാപകമായി നടത്തുന്ന പരിശോധനയ്ക്കിടെയാണ് ഫ്ലയിങ് സ്‌ക്വാഡ് മഞ്ജുവിന്റെ കാറിലും പരിശോധന നടത്തിയത്.

ചിദംബരം-തിരുച്ചിറപ്പള്ളി റോഡിൽ ലാൽഗുഡിക്ക് സമീപത്തുവച്ചാണ് വണ്ടി പരിശോധിച്ചത്. മഞ്ജു തന്നെയാണ് വണ്ടി ഓടിച്ചിരുന്നത്. അപ്രതീക്ഷിതമായി സിനിമാതാരത്തെ റോഡിൽ കണ്ടതോടെ ആള് കൂടുക​യായിരുന്നു. സെൽഫിയെടുക്കാൻ കാറിനടുത്ത് എത്തിയവർക്കൊപ്പം താരം ഫോട്ടോയ്ക്ക് പോസ് ചെയ്തു. മഞ്ജുവിന്റെ കാറിൽ സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്താത്തതിനെ തുടർന്ന് പെട്ടന്നു തന്നെ ഉദ്യോഗസ്ഥർ തെരച്ചിൽ പൂർത്തിയാക്കി വിട്ടയച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയങ്ങളിൽ നടക്കാറുള്ള അനധികൃത പണക്കടത്തും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയാനാണ് ഫ്‌ളയിംഗ് സ്‌ക്വാഡ് പരിശോധന നടത്തുന്നത്. ഭരണപക്ഷ നേതാക്കളുടെയും പ്രതിപക്ഷ നേതാക്കളുടെയും ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിരന്തരം പരിശോധന നടക്കാറുണ്ട്. കനിമൊഴി എംപിയുടെ വാഹനവും തൂത്തുക്കുടിയിൽ ഫ്ലയിങ് സ്ക്വാഡ് പരിശോധിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'എന്റെ സുരേശന്റെ ദിവസം; നിന്റെ ഏറ്റവും വലിയ ആരാധിക ഞാനാണ്': രാജേഷിന് ആശംസകളുമായി പ്രതിശ്രുത വധു

കോഹ്‌ലി അടുത്ത സുഹൃത്ത്, വിരമിക്കുന്ന കാര്യം ആലോചിച്ചു; സുനില്‍ ഛേത്രി

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ