നോറ ഫത്തേഹി
നോറ ഫത്തേഹി ഫെയ്സ്ബുക്ക്
ചലച്ചിത്രം

'പണത്തിനും പദവിക്കും വേണ്ടി ഭാര്യയേയും ഭര്‍ത്താവിനേയും ഉപയോഗിക്കും; ബോളിവുഡില്‍ വിവാഹം കഴിക്കുന്നത് സ്വാധീനത്തിനായി'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരങ്ങള്‍ വിവാഹം കഴിക്കുന്നത് സ്വാധീന ശക്തിക്കുവേണ്ടിയാണെന്ന് നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. സിനിമാരംഗത്തുള്ളവര്‍ ആവരുടെ ഭാര്യയേയും ഭര്‍ത്താവിനേയും ബന്ധങ്ങള്‍ സ്ഥാപിക്കാനും പണത്തിനും പ്രശംസിക്കുമായാണ് ഉപയോഗിക്കുന്നതെന്നും നോറ പറഞ്ഞു.

'ഞാന്‍ എന്റെ കണ്‍മുന്നില്‍ ഇത് കണ്ടിട്ടുണ്ട്. ഇന്റസ്ട്രിക്കുള്ളില്‍ ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് സ്വാധീനശക്തിക്കുവേണ്ടിയാണ്. ഇങ്ങനെയുള്ളവര്‍ക്ക് നിങ്ങളുടെ പ്രശംസ്തി മാത്രമാണ് അവര്‍ക്ക് ആവശ്യം. അവര്‍ എനിക്കൊപ്പമുണ്ടാകില്ല. അതുകൊണ്ടാണ് ഞാന്‍ ആണുങ്ങള്‍ക്കൊപ്പം നടക്കുന്നതും ഡേറ്റ് ചെയ്യുന്നതുമൊന്നും നിങ്ങള്‍ കാണാത്തത്. പക്ഷേ ഇതെല്ലാം ഞാനെന്റെ കണ്‍മുന്നില്‍ കാണുന്നുണ്ട്. സിനിമ മേഖലയില്‍ ആളുകള്‍ വിവാഹം കഴിക്കുന്നത് സ്വാധീനം സ്ഥാപിക്കാനായാണ്.'

ആളുകള്‍ അവരുടെ ഭാര്യയേയും ഭര്‍ത്താവിനേയും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും പണത്തിനുവേണ്ടിയും പ്രശ്‌സ്തിക്കുവേണ്ടിയും ഉപയോഗിക്കും. അവള്‍ക്ക് കുറച്ച് സിനിമകള്‍ റിലീസ് ചെയ്യാനുള്ളതുകൊണ്ട് മൂന്നു വര്‍ഷമെങ്കിലും എനിക്ക് പ്രശസ്തിയുണ്ടാവുമെന്നും അതിനാല്‍ അവളെ വിവാഹം കഴിക്കാമെന്നുമാണ് അവര്‍ ചിന്തിക്കുന്നത്. ബോക്‌സ് ഓഫിസില്‍ നല്ല പ്രകടനമാണെങ്കില്‍ അത് ഉപയോഗിക്കാമെന്ന്കരുതും. ആളുകള്‍ കരുതിക്കൂട്ടിയാണ് ഇതെല്ലാം ചെയ്യുന്നത്. അവര്‍ ഇരപിടിയന്മാരാണ്.- നോറ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരത്തിലുള്ളവര്‍ പണത്തിനും പ്രശസ്തിക്കും അധികാരത്തിനും വേണ്ടി സ്വന്തം ജീവിതം തന്നെ നശിപ്പിക്കും. ഒരു സ്‌നേഹവും ഇല്ലാത്തവരെ വിവാഹം കഴിക്കുകയും അവരോടൊപ്പം വര്‍ഷങ്ങളോളം ജീവിക്കേണ്ടി വരിക എന്നതിലും വൃത്തികെട്ട കാര്യമില്ല. ഇന്റസ്ട്രിയിലെ കൂടുതല്‍ ആളുകളും ചെയ്യുന്നത് ഈ വിഡ്ഢിത്തമാണ്.- നോറ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

ദക്ഷിണേന്ത്യ വേറെ രാജ്യമെന്നത് പ്രതിഷേധാര്‍ഹം; കേരളം അടക്കം തെക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് അമിത് ഷാ

വകുപ്പു തല നടപടി തീരുംവരെ താല്‍ക്കാലിക പെന്‍ഷന്‍ മാത്രം; അന്തിമ ഉത്തരവു വരെ കാക്കണമെന്ന് ഹൈക്കോടതി

പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

60 വര്‍ഷത്തോളം അമേരിക്കയില്‍ താമസിച്ചു, വോട്ടുചെയ്തു, നികുതി അടച്ചു; ജിമ്മി യുഎസ് പൗരനല്ലെന്ന് അധികൃതര്‍