പൃഥ്വിരാജും സുപ്രിയയും
പൃഥ്വിരാജും സുപ്രിയയും  ഫെയ്സ്ബുക്ക്
ചലച്ചിത്രം

'നിനക്കൊപ്പമുള്ള 13 വർഷങ്ങൾ, ഇനിയുള്ള ദൂരവും നമുക്ക് ഒന്നിച്ച് മുന്നേറാം'; കുറിപ്പുമായി പൃഥ്വിരാജും സുപ്രിയയും

സമകാലിക മലയാളം ഡെസ്ക്

13ാം വിവാഹ വാർഷികം ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇരുവരും സന്തോഷം പങ്കുവച്ചു. മനോഹ‌രമായ യാത്രയായിരുന്നു എന്നാണ് പൃഥ്വിരാജ് കുറിച്ചത്.

ഹാപ്പി ആനിവേഴ്സറി പാർട്ണർ. സുഹൃത്തുക്കളിൽ നിന്ന് ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. വലിയ സ്വപ്നം കാണാനും കൂടുതൽ കഠിനമായ വെല്ലുവിളികൾ ഏറ്റെടുക്കാനും നമുക്കാവട്ടെ. വരും വർഷങ്ങളിൽ ഈ യാത്ര നമ്മെ എവിടേക്കാണ് എത്തിക്കുന്നതെന്ന് കാണാൻ ഞാൻ കാത്തിരിക്കുകയാണ്.- പൃഥ്വിരാജ് കുറിച്ചു.

‘ നിനക്കൊപ്പമുള്ള 13 വർഷങ്ങൾ. വാവ്. നമ്മൾ കണ്ടുമുട്ടിയപ്പോൾ ഉള്ള ചെറിയ കുട്ടികളിൽ നിന്ന് വിസ്മയകരമായ ഒരു പെൺകുട്ടിയുടെ മാതാപിതാക്കളിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നു. ദുർഘടമായ വഴികളിലൂടെ നമ്മൾ എത്രദൂരം പോയെന്ന് എനിക്കോർമ്മയില്ല. എന്നിട്ട് നമ്മൾ ഇവിടെ എത്തിയിരിക്കുന്നു. പ്രിയപ്പെട്ട പൃഥ്വിക്ക് പതിമൂന്നാം വാർഷിക ആശംസകൾ. ഏറ്റവും മികച്ച ഒരു ജീവിതം നയിച്ചുകൊണ്ട് നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനായി പരസ്പരം പ്രേരിപ്പിച്ചുകൊണ്ട് ഇനിയുള്ള ദൂരവും നമുക്ക് ഒരുമിച്ച് മുന്നോട്ടുപോകാം.’’ സുപ്രിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇരുവർക്കും വിവാഹ വാർഷികാശംസകൾ നേർന്നുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2011 എപ്രിൽ 25 നായിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയയുടേയും വിവാഹം. ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ഒന്നായത്. ദേശിയ മാധ്യമത്തിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകയായിരുന്നു സുപ്രിയ. വിവാഹശേഷം പൃഥ്വിരാജിനൊപ്പം സിനിമ നിർമാണത്തിലേക്ക് കടന്നു. ഇരുവർക്കും അലംകൃത എന്ന മകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു