ഐശ്വര്യയും രജനീകാന്തും, രജനീകാന്തും ധനുഷും
ഐശ്വര്യയും രജനീകാന്തും, രജനീകാന്തും ധനുഷും ട്വിറ്റര്‍
ചലച്ചിത്രം

'എന്റെ പ്രിയപ്പെട്ട മകളുടെ സിനിമ'; ഐശ്വര്യയ്ക്കു വേണ്ടി പ്രാർത്ഥിച്ച് രജനീകാന്ത്, ആശംസ അറിയിച്ച് ധനുഷും

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം ഇന്ന് തിയറ്ററിൽ എത്തുകയാണ്. രജനീകാന്ത് ഉൾപ്പടെ നിരവധി പേരാണ് ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു രജനീകാന്തിന്റെ ആശംസ. കൂടാതെ ഐശ്വര്യയുടെ മുൻ ഭർത്താവും നടനുമായ ധനുഷും ആശംസ അറിയിച്ചിട്ടുണ്ട്.

എന്റെ പ്രിയപ്പെട്ട മകള്‍ ഐശ്വര്യയ്ക്ക് സ്‌നേഹം നിറഞ്ഞ ആശംസകള്‍. നിന്റെ ചിത്രം വലിയവിജയമായി മാറട്ടെയെന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു.- എന്നാണ് രജനീകാന്ത് കുറിച്ചത്. വീല്‍ചെയറില്‍ ഇരിക്കുന്ന രജനീകാന്തിനെ ഉന്തിക്കൊണ്ടുപോകുന്ന ഐശ്വര്യയെയാണ് ചിത്രത്തില്‍ കാണുന്നത്.

ധനുഷും ആശംസകളുമായി എത്തി. ലാല്‍ സലാം ഇന്നു മുതല്‍ എന്നാണ് ധനുഷ് കുറിച്ചത്. നേരത്തെ ട്രെയിലര്‍ പങ്കുവച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് താരം ആശംസകള്‍ അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നത്. എങ്കിലും ഇരുവരും പരസ്പരം പിന്തുണയ്ക്കാറുണ്ട്.

വിഷ്ണു വിശാലും വിക്രാന്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ രജനീകാന്തും അഭിനയിക്കുന്നുണ്ട്. കപില്‍ ദേവും ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. എആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വിഷ്ണു രംഗസ്വാമിയാണ് ഛായാഗ്രഹണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം