മിഥുൻ‌ ചക്രബർത്തി
മിഥുൻ‌ ചക്രബർത്തി  ഫെയ്സ്ബുക്ക്
ചലച്ചിത്രം

'പ്രധാനമന്ത്രി ശകാരിച്ചു, ഭക്ഷണം കഴിച്ചിരുന്നത് രാക്ഷസനെ പോലെ'; മിഥുൻ‌ ചക്രബർത്തി

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നടനും ബിജെപി നേതാവുമായ മിഥുൻ ചക്രബർത്തി ആശുപത്രി വിട്ടു. സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. താൻ ആരോ​ഗ്യവാനാണെന്നും ഭക്ഷണകാര്യത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഞാൻ ഒരു രാക്ഷസനെ പോലെയാണ് ഭക്ഷണം കഴിച്ചിരുന്നത്. അതിനുള്ള ശിക്ഷ എനിക്ക് കിട്ടി. എല്ലാവരോടും എനിക്ക് പറയാനുള്ള ഒരു കാര്യം നിങ്ങൾ ഡയറ്റിൽ നിയന്ത്രണം കൊണ്ടുവരണം. മധുരം കഴിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ലെന്ന് ഒരു തെറ്റുദ്ധാരണ പ്രമേഹരോ​ഗികളിലുണ്ട്. അത് പാടില്ല- മിഥുൻ ചക്രബർത്തി പ്രസ്താവനയിൽ പറഞ്ഞു. ചികിത്സയിലിരിക്കെ ആരോ​ഗ്യം ശ്രദ്ധിക്കാത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോ​ദി തന്നെ ഫോണിൽ വിളിച്ചു ശകാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം ഉറപ്പു നൽകി. പിതാവ് ആരോ​ഗ്യവാനാണെന്നും എല്ലാവരുടെയും പ്രാർഥനയ്ക്ക് നന്ദിയുണ്ടെന്നും മിഥുൻ ചക്രബർത്തിയുടെ മകൻ നമശി ചക്രബർത്തി എക്സിൽ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു; കെജരിവാളിന്‍റെ വീട്ടില്‍ ഡല്‍ഹി പൊലീസ്

അമിതമായ എണ്ണ; ഭക്ഷണം കഴിച്ച ശേഷം ഈ 5 കാര്യങ്ങൾ നിർബന്ധമായി ചെയ്യണം

എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും