നകുല്‍ തമ്പിയും അഹാന കൃഷ്ണയും
നകുല്‍ തമ്പിയും അഹാന കൃഷ്ണയും ഇന്‍സ്റ്റഗ്രാം
ചലച്ചിത്രം

'അപകടം നടന്നിട്ട് നാല് വര്‍ഷം, അവന്‍ എന്നെ ചെറുതായി തിരിച്ചറിഞ്ഞു': നകുല്‍ തമ്പിയെക്കുറിച്ച് അഹാന കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടനും ഡാന്‍സറുമായ നകുല്‍ തമ്പിയുടെ ആരോഗ്യവിവരം പങ്കുവച്ച് നടി അഹാന കൃഷ്ണ. ബെംഗളൂരു സന്ദര്‍ശനത്തിനിടെയാണ് താരം നകുല്‍ തമ്പിയെ വീട്ടിലെത്തി കണ്ടത്. നകുലിന്റെ ആരോഗ്യത്തില്‍ ചെറിയ പുരോഗതിയുണ്ട് എന്നാണ് അഹാന പറയുന്നത്. യൂട്യൂബ് ബ്ലോഗിലൂടെയായാണ് താരം നകുലിനെ സന്ദര്‍ശിച്ച വിവരങ്ങള്‍ പങ്കുവച്ചത്.

നാല് വര്‍ഷം കഴിഞ്ഞു അപകടം നടന്നിട്ട്, ആരോഗ്യത്തില്‍ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ചെറിയ ചെറിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുളളത്. ഈ അവസ്ഥയില്‍ ചെറിയ മാറ്റംപോലും വലിയ നേട്ടമാണ്. 2020ലേതു വച്ചുനോക്കുമ്പോള്‍ ഇന്ന് അവന് ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അന്ന് യൂസ് ചെയ്തതിനേക്കാള്‍ അവന് കയ്യും കാലുമൊക്കെ ഉപയോഗിക്കാന്‍ പറ്റുന്നുണ്ട്. എന്നെയും റിയയെയും ചെറുതായി അവന്‍ തിരിച്ചറിഞ്ഞു. അവന്റെ കയ്യില്‍ പിടിച്ചിരുന്ന സമയത്ത് അവന്‍ ഇടയ്ക്കിടെ എന്റെ കയ്യില്‍ മുറുക്കി പിടിച്ചു. അവന്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത് അങ്ങനെയാണ്. അവന്റെ ആന്തരികാവയവങ്ങള്‍ എല്ലാം കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ട്. എന്നാലും ഇനിയും ഒരുപാട് അവന്‍ മുന്നോട്ട് പോകാനുണ്ട്.- അഹാന പറഞ്ഞു.

18ാം പടി എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് നകുലിനെ പരിചയപ്പെടുന്നത് എന്നാണ് അഹാന പറയുന്നത്. തന്റെ ഇളയ സഹോദരി ഹന്‍സികയെപ്പോലെയാണ് അവന്‍ തനിക്കെന്നും താരം കൂട്ടിച്ചേര്‍ത്തു. നകുലിന്റെ ആരോഗ്യ വിവരം അന്വേഷിച്ച് പലരും തനിക്ക് മെസേജ് അയക്കാറുണ്ട്. അതുകൊണ്ടാണ് ഇത് പറയുന്നതെന്നും താരം പറഞ്ഞു. നകുല്‍ ആരോഗ്യത്തോടെ തിരിച്ചുവരാനായി കാത്തിരിക്കുകയാണെന്നും അഹാന കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2020ലാണ് നകുലും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുന്നത്. കൊടൈക്കനാലില്‍ നിന്ന് മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തില്‍ നകുലിന്റെ മസ്തിഷ്‌കത്തിനും നട്ടെല്ലിനും സാരമായി പരുക്കേറ്റിരുന്നു. ഒരുമാസത്തോളം അബോധാവസ്ഥയിലായിരുന്നു താരം. ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് നകുല്‍ ശ്രദ്ധനേടുന്നത്. 18ാം പടി എന്ന ചിത്രത്തിലും നകുല്‍ അഭിനയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജെസ്ന തിരോധാനക്കേസ്: തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

അടുക്കള മാറ്റാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ വിട്ടുപോകരുത്

എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോര്‍ഡ്, ഏപ്രിലില്‍ ആദ്യമായി 20,000 കോടി കടന്നു

അക്ഷയ തൃതീയ; സ്വർണം ഏങ്ങനെയെല്ലാം വാങ്ങാം; അറിയേണ്ടതെല്ലാം

യൂട്യൂബ് ചാനലുകള്‍ സമൂഹത്തിനു ശല്യം, ആളെക്കൂട്ടാന്‍ വേണ്ടി അപകീര്‍ത്തി പരത്തുന്നു; വിമര്‍ശനവുമായി ഹൈക്കോടതി