ചലച്ചിത്രം

'സ്വന്തം പാത്രത്തില്‍ നിന്ന് അദ്ദേഹം എനിക്ക് ഭക്ഷണം തന്നു': വിജയകാന്തിന്റെ ശവകുടീരത്തിന് മുന്നിലിരുന്ന് കരഞ്ഞ് സൂര്യ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മിഴ് സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് നടന്‍ വിജയകാന്ത് വിടപറഞ്ഞത്. സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പടെ പ്രിയതാരത്തിന്റെ വേര്‍പാടില്‍ കണ്ണീരണിഞ്ഞു. ഇപ്പോള്‍ കാപ്റ്റന്റെ ശവകുടീരത്തില്‍ എത്തി അന്ത്യാജ്ഞലി അര്‍പ്പിച്ചിരിക്കുകയാണ് നടന്‍ സൂര്യ. 

സിനിമ ഷൂട്ടിങ്ങിന്റെ ഭാഗമായി പുറത്തായതിനാല്‍ താരത്തിന് സംസ്‌കാരചടങ്ങില്‍ എത്താനായിരുന്നില്ല. ചെന്നൈയിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെ താരം വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തുകയായിരുന്നു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുടെ ഓഫിസിലെ ശവകുടീരത്തിലാണ് താരം എത്തിയത്. പൂക്കള്‍ അര്‍പ്പിച്ച താരം ശവകുടീരത്തിന് മുന്നില്‍ ഇരുന്ന് പൊട്ടിക്കരയുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

എന്റെ മൂത്ത സഹോദരന്‍ വിജയകാന്തിന്റെ വേര്‍പാട് താങ്ങാനാവുന്നതിലും അപ്പുറമാണ്. ഞാന്‍ ഏറെ ദുഃഖിതനാണ്. എന്റെ തുടക്കകാലത്ത്, നാലഞ്ച് സിനിമകള്‍ ചെയ്തിരിക്കുമ്പോള്‍ വേണ്ടത്ര ശ്രദ്ധ എനിക്ക് ലഭിച്ചിരുന്നില്ല. ആ സമയത്താണ് അദ്ദേഹത്തിനൊപ്പം പെരിയ അണ്ണ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. അദ്ദേഹത്തിനൊപ്പം 10 ദിവസത്തോളം ജോലി ചെയ്തു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ സഹോദരസ്‌നേഹം എനിക്ക് ലഭിച്ചു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ അദ്ദേഹം എന്നെ വിളിച്ചു. പക്ഷേ അച്ഛനുവേണ്ടി വൃതത്തിലായതിനാല്‍ മാംസാഹാരം കഴിക്കാന്‍ സാധിക്കുമായിരുന്നില്ല. വെജിറ്റേറിയന്‍ ഭക്ഷണം വേണോ എന്ന് എന്നോട് ചോദിച്ച അദ്ദേഹം, സ്വന്തം പാത്രത്തില്‍ നിന്ന് എനിക്ക് ഭക്ഷണം തന്നു. എന്നെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു. എല്ലാ ദിവസവും അദ്ദേഹം എന്റെ വിവരങ്ങള്‍ അന്വേഷിച്ചു. 

നല്ലരീതിയില്‍ ഡാന്‍സ് ചെയ്യാനും ഫൈറ്റ് ചെയ്യാനും പ്രോത്സാഹിപ്പിച്ചു. ഒന്നിച്ചു ജോലി ചെയ്തിരുന്ന സമയത്ത് ഞാന്‍ അദ്ദേഹത്തെ ആദരവോടെ നോക്കിനില്‍ക്കുമായിരുന്നു. സാധാരണ സെലിബ്രിറ്റികള്‍ അകന്നുപോവുകയാണ് പതിവ്. പക്ഷേ അദ്ദേഹത്തിനൊപ്പം എപ്പോഴും ആളുകളുണ്ടാകും. ആര്‍ക്കുവേണമെങ്കിലും അദ്ദേഹത്തെ സമീപിക്കാം. ഞാന്‍ അദ്ദേഹത്തിന്റെ ധൈര്യത്തെ എന്നും ആരാധിക്കും. എനിക്ക് അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാനായില്ല എന്നത് എന്നെ ഏറെ ദുഃഖിപ്പിക്കുന്നുണ്ട്. അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല.- സൂര്യ പറഞ്ഞു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്