ചലച്ചിത്രം

30 ലൊക്കേഷനുകൾ, ആറ് മാസത്തെ ഷൂട്ടിങ്: നടികർ തിലകത്തിന് പാക്കപ്പ്

സമകാലിക മലയാളം ഡെസ്ക്

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന നടികർ തിലകം സിനിമയ്ക്ക് പാക്കപ്പ്. ആറ് മാസം നീണ്ട ഷൂട്ടിങ്ങാണ് അവസാനിച്ചത്. സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് സന്തോഷവാർത്ത അറിയിച്ചത്. ചിത്രത്തിന്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

ലാൽ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുബായ്, ഹൈദരാബാദ് മുതൽ കശ്മീർ, മുന്നാർ, കൊച്ചി വരെയുള്ള വ്യത്യസ്തമായ ലൊക്കേഷനുകളിലായിട്ടായിരുന്നു ഷൂട്ട്. ആറ് മാസത്തിനിടെ 100 ദിവസങ്ങളിലായാണ് ഷൂട്ടിങ് നടന്നത്. താരങ്ങൾക്കുണ്ടായ പരിക്കും അപ്രതീക്ഷിത കാലാവസ്ഥയും ഉൾപ്പടെയുള്ള പ്രതിസന്ധികൾ മറികടന്നാണ് ചിത്രം പൂർത്തിയാക്കിയതെന്നും കുറിപ്പിൽ പറയുന്നുണ്ട്. 

ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൗബിൻ ഷാഹിർ, ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, രഞ്ജിത്ത്, ലാൽ, ബാലു വർഗീസ്, ഇന്ദ്രൻസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സൂപ്പർ താര പദവിയിൽ നിൽക്കുന്ന ഡേവിന്റെ ജീവിതത്തിൽ വരുന്ന ചില പ്രതിസന്ധികളും അത് അയാൾ തരണം ചെയ്യുന്നതുമാണ് ചിത്രത്തിൽ പറയുന്നത്. സുവിന്‍ എസ് സോമശേഖരന്റെതാണ് തിരക്കഥ. ചിത്രത്തിന് വേണ്ടി ക്യാമറ ചെയ്യുന്നത് ആൽബിയാണ്. യക്സന്‍ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ് സം​ഗീതം ഒരുക്കുന്നത്. രതീഷ് രാജാണ് എഡിറ്റര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു