ചലച്ചിത്രം

ഉലകനായകന്റെ 237ാം ചിത്രം, സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്: 'KH237' പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാരം കമൽ ഹാസൻ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമൽഹാസൻ തന്നെയാണ് KH237 പ്രഖ്യാപിച്ചത്. കഴിവു തെളിയിച്ച രണ്ട് പേർ പുതിയ അവതാരത്തിൽ എത്തുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് താരം അനൗൺസ്മെന്റ് വിഡിയോ പുറത്തുവിട്ടത്. 

രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമകളുടെ ആക്ഷൻ സംവിധായകരിൽ നിന്ന് സിനിമാ സംവിധായകരിലേക്കുള്ള അൻപറിവിന്റെ വളർച്ച അവരുടെ സിനിമയോടുള്ള സമർപ്പണത്തിന്റെയും കഴിവിന്റെയും തെളിവാണ്. KH237 അൻബു മണിയും അറിവ് മണിയും സംവിധാനം ചെയ്യുന്നതിൽ  സന്തോഷമുണ്ടെന്നും രാജ് കമൽ ഫിലിംസ്  പറഞ്ഞു. അൻപറിവുമായുള്ള ചിത്രം പുതിയ പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ഇവർ കൂട്ടിച്ചേർത്തു. 

കമൽഹാസനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നതിൽ സന്തോഷം പങ്കുവച്ചുകൊണ്ട് അൻപറിവ് മാസ്റ്റേഴ്സ് രം​ഗത്തെത്തി. "അത്ഭുതങ്ങൾ സംഭവിക്കുന്നു, ഉലഗനായകൻ കമൽ സാറിനെ സംവിധാനം ചെയ്യാൻ തങ്ങൾക്ക് ഇത്തരമൊരു അസാമാന്യ അവസരം ലഭിച്ചു എന്നത് ഇപ്പോഴും അതിശയകരമായി തോന്നുന്നു.ഒരു ആക്ഷൻ പായ്ക്ക് ചിത്രം, ഈ ചിത്രം ആരാധകരെയും ഇൻഡസ്‌ട്രിയിലുള്ളവരെയും വിസ്മയിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കമൽഹാസൻ ആരാധകർക്ക് ഇതൊരു വിരുന്നായിരിക്കുമെന്ന് ഉറപ്പാണ്"- എന്നാണ് അൻപറിവ് പറഞ്ഞത്. 

ആക്ഷന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ളതാകും ചിത്രം. ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.ചിത്രം 2025ൽ തിയേറ്ററുകളിലേക്കെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു