ചലച്ചിത്രം

'തളരില്ല, തളർത്താൻ പറ്റില്ല; നേരിടുന്നത് അവസാനമില്ലാത്ത സൈബര്‍ ആക്രമണം': സൂരജ് സന്തോഷ്

സമകാലിക മലയാളം ഡെസ്ക്

യോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ വിളക്കുകത്തിച്ച് പ്രാർത്ഥിക്കണമെന്ന ​ഗായിക ചിത്രയുടെ പരാമർശം വലിയ വിവാദമായിരുന്നു. നിരവധി പേരാണ് ​ഗായികയെ വിമർശിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ​ഗായകൻ സൂരജ് സന്തോഷും വിമർശനവുമായി എത്തിയിരുന്നു. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് സൂരജിനു നേരെ നടക്കുന്നത്. 

അവസാനമില്ലാത്ത സൈബർ ആക്രമണത്തിനാണ് താൻ കഴിഞ്ഞ രണ്ട് ദിവസമായി ഇരയാകുന്നത് എന്നാണ് സൂരജ് സന്തോഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. മുൻപും സൈബർ ആക്രമണത്തിന് ഇരയായിട്ടുണ്ടെങ്കിലും ഇത്തവണത്തേത് ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമാണെന്നും സൂരജ് പറഞ്ഞു. 

"കഴിഞ്ഞ രണ്ട് ദിവസങ്ങളായി അവസാനമില്ലാത്ത സൈബര്‍ ആക്രമണങ്ങളുടെ ഇരയാണ് ഞാന്‍. മുന്‍പും ഞാനിത് നേരിട്ടിട്ടുണ്ട്. പക്ഷേ ഇത്തവണ അത് കൂടുതല്‍ ക്രൂരവും മര്യാദ കെട്ടതും എല്ലാ സീമകളും ലംഘിക്കുന്നതുമായിരുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഞാന്‍ എന്തായാലും നിയമനടപടി സ്വീകരിക്കും. അതേസമയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മനുഷ്യരുടെ കരുത്തുറ്റ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും പകരുന്നത്. നീതിക്കുവേണ്ടി നിലകൊള്ളുന്ന നിങ്ങള്‍ ഓരോരുത്തരോടും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല. തളർത്താൻ പറ്റുകയും ഇല്ല- സൂരജ് സന്തോഷ് കുറിച്ചു. 

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നുമാണ് കെഎസ് ചിത്ര പറഞ്ഞത്. ചിത്രയെ വിമർശിച്ചുകൊണ്ട് നിരവധിപേർ രം​ഗത്തെത്തിയിരുന്നു. പിന്നാലെ ​ഗായികയെ പിന്തുണച്ചുകൊണ്ട് സിനിമ രം​ഗത്തെ പ്രമുഖർ എത്തുകയായിരുന്നു. ശ്രീകുമാരന്‍ തമ്പി, ജി വേണുഗോപാല്‍, ഖുശ്ബു ഉൾപ്പടെ നിരവധി പേരാണ് ചിത്രയ്ക്ക് പിന്തുണ അറിയിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു