തിരുവനപുരത്ത് വിജയ്ക്ക് ആരാധക വിരുന്ന്
തിരുവനപുരത്ത് വിജയ്ക്ക് ആരാധക വിരുന്ന് ടി വി ദൃശ്യം
ചലച്ചിത്രം

തിരുവനന്തപുരത്ത് വിജയ്ക്ക് ആരാധക വിരുന്ന്; വന്‍സ്വീകരണം,വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതിയ ചിത്രമായ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ(ദ ഗോട്ട്) ചിത്രീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ ദളപതി വിജയ്ക്ക് വന്‍ സ്വീകരണം നല്‍കി ആരാധകര്‍. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ തരത്തിന് വന്‍ വരവേല്‍പ്പാണ് ആരാധകര്‍ ഒരുക്കിയത്.

വിജയിയുടെ വരവറിഞ്ഞ് രാവിലെ മുതല്‍ ആളുകള്‍ വിമാനത്താവളത്തിലേക്ക് ഒഴുകി എത്തുകയായിരുന്നു. ആരാധക തിരക്ക് കാരണം താരത്തെ പുറത്തിറക്കാന്‍ കഴിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി. കുറച്ച് സമയത്തിന് ശേഷമാണ് താരത്തെ പുറത്തേക്ക് എത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയിയുടെ സന്ദര്‍ശനത്തോടനുബന്ദിച്ച് നഗരത്തിലെ പല സ്ഥലങ്ങളിലും താരത്തിന്റെ കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചിരുന്നു. ദ ഗോട്ടിലെ പ്രധാന രംഗങ്ങളാണ് തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തിരുവനന്തപും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് പ്രധാന ലൊക്കേഷന്‍. മാര്‍ച്ച് 18 മുതല്‍ 23 വരെ വിജയ് തലസ്ഥാനത്തുണ്ടാകും.

ചിത്രത്തിന്റെ സംവിധായകന്‍ വെങ്കട് പ്രഭു രണ്ടാഴ്ച മുന്‍മ്പ് സ്ഥലത്തെത്തി ലൊക്കേഷന്‍ പരിശോധിച്ചിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാവലന്‍ സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തില്‍ വന്നിരുന്നത്. ചിത്രം ഒരു ടൈം ട്രാവല്‍ സയന്‍സ് ഫിക്ഷനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. എജിഎസ് എന്റര്‍ടെയ്‌മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജയറാം അടക്കം വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് ആശുപത്രിയില്‍വച്ച്‌ മുഖത്തടിയേറ്റു; പൊലീസ് കേസ് എടുത്തില്ലെന്ന് ആരോപണം

മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച് സ്വാതി മലിവാളിനെ കെജരിവാളിന്റെ പിഎ തല്ലി; രാഷ്ട്രീയ വിവാദം

84 വര്‍ഷത്തിനു ശേഷം സ്വിറ്റ്‌സര്‍ലന്‍ഡില്‍ വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചു

മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രഫോര്‍ഡില്‍ വന്‍ ചോര്‍ച്ച, മേല്‍ക്കൂരയില്‍ നിന്നു വെള്ളച്ചാട്ടം! (വീഡിയോ)

പോണ്‍താരമായി എത്തി, ബിഗ് ബോസിലൂടെ ബോളിവുഡ് കീഴടക്കി: സണ്ണി ലിയോണിക്ക് 43ാം പിറന്നാള്‍