ബ്ലെസിയെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം
ബ്ലെസിയെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം ഫെയ്സ്ബുക്ക്
ചലച്ചിത്രം

'ആടുജീവിതം' കണ്ട് മണിരത്‌നത്തിന്റെ മെസേജ്; നന്ദി കുറിച്ച് ബ്ലെസി

സമകാലിക മലയാളം ഡെസ്ക്

ടുജീവിതം സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയാവുകയാണ്. ഗംഭീര അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. ഇപ്പോള്‍ ചിത്രം കണ്ട് ബ്ലെസിയെ പ്രശംസിച്ചിരിക്കുകയാണ് സംവിധായകന്‍ മണിരത്‌നം.

മണിരത്‌നം അയച്ച വാട്‌സ്ആപ് സന്ദേശം ബ്ലെസി തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. 'ആശംസകള്‍ സാര്‍, നിങ്ങള്‍ ഇത് എങ്ങനെയാണ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് എനിക്ക് അറിയില്ല. ഒരുപാട് കഷ്ടപ്പെട്ടു. അതെല്ലാം സ്‌ക്രീനില്‍ കാണാനുണ്ട്. മനോഹരമായി എടുത്തിരിക്കുന്നു. മരുഭൂമിയുടെ പലമുഖങ്ങള്‍ പകര്‍ത്തി. നിങ്ങളും സുനിലും മികച്ചതാക്കി. പൃഥ്വി ഒരുപാട് കഷ്ടപ്പെട്ടു. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കാര്യമാണ് എന്ന് ചിന്തിക്കുമ്പോള്‍ പേടിയാകുന്നു. അധികം വൈകാരികമാക്കാതെ സിനിമ അവസാനിപ്പിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. ആശംസകള്‍ സാര്‍.'- എന്നാണ് മണിരത്‌നം കുറിച്ചത്.

മെസേജിന്റെ സ്‌ക്രീന്‍ഷോട്ടാണ് ബ്ലെസി പോസ്റ്റ് ചെയ്തത്. ആടുജീവിതത്തെ ഇന്നത്തെ സിനിമയാക്കുന്നതിന് ടീമിന്റെ അര്‍പ്പണബോധത്തേയും പ്രയത്‌നത്തെയും അഭിനന്ദിക്കുകയും എടുത്തുകാണിക്കുകയും ചെയ്തതിന് മണിരത്‌നം സാറിന് വളരെ നന്ദി. എന്നാണ് ബ്ലെസി കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നടന്‍ ആര്‍ മാധവനും ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അവിശ്വസനീയം എന്നാണ് മാധവന്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ 'ആടുജീവിത'ത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുകയും സംഭ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യന്‍ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതില്‍ നന്ദിയുണ്ടെന്നും മാധവന്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു