ദേശീയം

ജോലി സമയത്ത് പാന്‍മസാല ചവച്ചു; യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്ക് 500 രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ജോലി സമയത്ത് പാന്‍മസാല ചവച്ചതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്ക് 500 രൂപ പിഴ. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ പുകയില ഉത്പന്നങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ ഡ്രൈവര്‍ക്കും പിഴ വിധിച്ചിരിക്കുന്നത്. 

യുപി സെക്രട്ടറിയേറ്റില്‍ ഉദ്യോഗസ്ഥരെ സന്ദര്‍ശിക്കാനെത്തിയ യോഗി പാന്‍ മസാല, ഗുത്ക ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ജോലി സമയത്ത് കഴിക്കരുതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. 

സെക്രട്ടറിയേറ്റിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ സന്ദര്‍ശിക്കുന്നതിനിടെ ചുമരില്‍ വെറ്റില മുറുക്കി തുപ്പിയ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും യോഗി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത