ദേശീയം

മദ്യനിരോധനം മറികടക്കാന്‍ ഒരു മുഴം മുന്‍പേയെറിഞ്ഞ് യുപി; സംസ്ഥാന പാതകളെ ജില്ലാ റോഡുകളാക്കി

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ദേശീയ പാതയോരങ്ങളില്‍ മദ്യശാലകള്‍ നിരോധിച്ച സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന ഹൈവേകള്‍ ജില്ലാ റോഡുകളാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. മാര്‍ച്ച് 31ന് ശേഷം ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രീംകോടതി വിധി പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ഉത്തര്‍പ്രദേശ് സംസ്ഥാന പാതകളെ ജില്ലാ റോഡുകളാക്കി മാറ്റിയത്. 

മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ചെന്ന് വിലയിരുത്തിയായിരുന്നു ദേശീയ പാതയോരങ്ങളുടെ 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 20000ല്‍ കുറവ് ജനസംഖ്യയുള്ള സ്ഥലങ്ങളില്‍ ദൂരപരിധി 220 മീറ്ററായി ചുരുക്കിയിരുന്നു. 

ലഖ്‌നൗവിലെ 203 ഔട്ട്‌ലെറ്റുകളും, കാണ്‍പൂരിലെ 100, വാരണാസിയിലെ 221 ഔട്ട്‌ലെറ്റുകളുമാണ് സുപ്രീംകോടതി വിധിയെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു