ദേശീയം

എല്ലാ കര്‍ഷകരുടേയും കടങ്ങള്‍ എഴുതി തള്ളണം; തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: എല്ലാ കര്‍ഷകരുടേയും കടങ്ങള്‍ എഴുതി തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം. 20 ദിവസമായി ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധം കൂടി കണക്കിലെടുത്താണ് കര്‍ഷകരുടെ മുഴുവന്‍ കടവും എഴുതി തള്ളാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. 

നേരത്തെ അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ കടങ്ങളായിരുന്നു തമിഴ്‌നാട് സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നത്. എന്നാല്‍ ഭൂമിയുടെ പരിധി മാനദണ്ഡമാക്കാതെ മുഴുവന്‍ കര്‍ഷകരുടേയും കടങ്ങള്‍ എഴുതി തള്ളാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത