ദേശീയം

ബാബരി ഗൂഢാലോചനയില്‍ അഡ്വാനിക്കും പങ്ക്, വിചാരണ തുടരണമെന്ന് സിബിഐ സുപ്രീം കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ക്കുന്നതിനുള്ള ഗൂഢാലോചനയില്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനിക്കും മറ്റു പന്ത്രണ്ടു പേര്‍ക്കും പങ്കുണ്ടെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ഇവര്‍ക്കെതിരായ കുറ്റം നിലനിര്‍ത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടു.

സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അഡ്വാനിയെയും മറ്റുള്ളവരെയും ഗുഢാലോചന കുറ്റത്തില്‍നിന്ന് ഒഴിവാക്കിയതെന്ന് സിബിഐ ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരായ കേസില്‍ ലക്‌നൗ കോടതിയില്‍ വിചാരണ തുടരണമെന്ന് സിബിഐ ആവശ്യപ്പെട്ടു. 

അഡ്വാനിയെക്കൂടാതെ മുതിര്‍ന്ന ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ് എന്നിവരും ഒന്‍പതു വിഎച്ച്പി നേതാക്കളുമാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ക്കെതിരായ ഗൂഢാലോചനാ കുറ്റം നിലനില്‍ക്കുമെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

'നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു': അനുഷ്‌കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്‌ലി

'പടക്കം പൊട്ടിച്ച് ആഘോഷിക്കാന്‍ ഇരുന്നതാണ്... റിങ്കുവിന്റെ ഹൃദയം തകര്‍ന്നു' (വീഡിയോ)

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം