ദേശീയം

തെക്കേ ഇന്ത്യയിലെ കറുമ്പന്മാര്‍ക്കൊപ്പം ഞങ്ങള്‍ ജീവിക്കുന്നില്ലേ? വംശവെറിയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ബിജെപി നേതാവിന്റെ പരാമര്‍ശം വിവാദത്തില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രയിലും ഉള്ളവര്‍ കറുത്തവരാണെന്നും ഇന്ത്യക്കാര്‍ വംശവെറി ഇല്ലാത്തവര്‍ ആയതുകൊണ്ടാണ് അവരോടൊപ്പം ജീവിക്കുന്നതെന്നും ബിജെപി നേതാവ് തരുണ്‍ വിജയ്. അല്‍ ജസീറ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് നടത്തിയ പരാമര്‍ശം വിവാദമായതിനെത്തുടര്‍ന്ന് മുന്‍ എംപി കൂടിയായ ഇദ്ദേഹം ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി.

നോയിഡയില്‍ ആഫ്രിക്കന്‍ വംശജര്‍ക്കു നേരെയുണ്ടായ അക്രമത്തെപ്പറ്റിയുള്ള ചര്‍ച്ചയിലാണ് തരുണ്‍ വിജയ് വിവാദ പരാമര്‍ശം നടത്തിയത്. ഞങ്ങള്‍ വംശവെറി ഉള്ളവരാണെങ്കില്‍ തെക്കേ ഇന്ത്യക്കാരോടൊപ്പം എങ്ങനെ ജീവിക്കുന്നു എന്നായിരുന്നു ബിജെപി നേതാവിന്റെ ചോദ്യം. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര. ഇവരോടൊപ്പമെല്ലാം ഞങ്ങള്‍ ജീവിക്കുന്നില്ലേ? ഞങ്ങള്‍ക്കിടയില്‍ കറുത്തവരുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി തരുണ്‍ വിജയ് രംഗത്തുവന്നു. ഇന്ത്യയുടെ വൈവിധ്യമുള്ള സംസ്‌കാരം എടുത്തുകാട്ടാനാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകള്‍ക്ക് ഇതിലപ്പുറം അര്‍ഥം കണ്ടവരോട് മാപ്പു പറയുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ