ദേശീയം

രാഹുല്‍ ഡി രാജയെ വിളിച്ചു; സിപിഐയുമായി സഖ്യമാകാമെന്ന് കോണ്‍ഗ്രസ്

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപിയെയും സംഘപരിവാറിനേയും ചെറുക്കാന്‍
കോണ്‍ഗ്രസ് അടക്കമുള്ളവരുമായി സഖ്യമുണ്ടാക്കാനുള്ള സിപിഐ ശ്രമത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സിപിഐ ദേശീയ സെക്രട്ടറി ഡി രാജയെ ഫോണില്‍ വിളിച്ച് രാഹുല്‍ ഗാന്ധി സഖ്യതാത്പര്യം അറിയിച്ചു എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.ചര്‍ച്ചയ്ക്ക വേണ്ടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീലിലേക്ക് ക്ഷണിക്കുകയും ചെയ്തു. ലാലുപ്രസാദ് യാദവ്,നിതീഷ് കുമാര്‍ എന്നിവരുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നും ഇതില്‍ സിപിഐയുടെ നിലപാടെന്താണ് എന്നും രാഹുല്‍ ഗാന്ധി ആരാഞ്ഞതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

കഴിഞ്ഞ ദിവസം  ജനാധിപത്യ, മതേതരത്വ, ഇടതുപക്ഷ വിശാല സഖ്യത്തെ കുറിച്ച് തങ്ങളുടെ നിലപാട് വ്യകത്മാക്കാന്‍ സിപിഐ നേതാക്കള്‍ സിപിഐഎം നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. സുധാകര്‍ റെഡ്ഡി, ഡി രാജ, അതുല്‍ അന്‍ജന്‍, അമര്‍ജിത് കൗര്‍ എന്നിവരാണ് സിപിഐഎം പിബി അംഗങ്ങളെ കണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിലെ പ്രധാന ശക്തിയായ സിപിഐഎം നിലപാട് എന്താണ് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 

ബിജെപി-സംഘപരിവാര്‍ വളര്‍ച്ചയെ തടയാന്‍ രാജ്യത്ത് ജനാധിപത്യ, മതേതരത്വ, ഇടതുപക്ഷ വിശാല സഖ്യമുണ്ടാക്കണെന്ന് കഴിഞ്ഞ ദേശീയ സെക്രട്ടേറിയേറ്റിലാണ് സിപിഐ തീരുമാനിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത