ദേശീയം

ബിജെപിയുടെ ബീഫ് നയം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മോഡിക്കും അമിത് ഷായ്ക്കും മുന്നില്‍ സികെ ജാനു 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: മോഡിയ്ക്കും അമിത് ഷായ്ക്കും മുന്നില്‍ ബീഫ് നിരോധന വിഷയത്തെ ശക്തമായി വിമര്‍ശിച്ച് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു. ബിജെപി നേതൃത്വം ബീഫ് പോലുള്ള തര്‍ക്കവിഷയങ്ങള്‍ നിരന്തരം ഉന്നയിക്കുന്നതു കേരളത്തിലെ സഖ്യകക്ഷികള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നതായി ജാനു തുറന്നടിച്ചു.എന്‍ഡിഎ നേതൃയോഗത്തിലാണ് ജാനുവിന്റെ വിമര്‍ശനം.

മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍പോലും ബീഫ് വിഷയമായി. ബീഫ് പോലുള്ള വിവാദ വിഷയങ്ങള്‍ ഉപേക്ഷിച്ചു ബിജെപി നേതൃത്വം ദലിത്, ആദിവാസി, തൊഴിലാളി പ്രശ്‌നങ്ങള്‍ക്കു മുന്‍തൂക്കം നല്‍കണം. ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ അവരിലെത്തുന്നുവെന്ന് ഉറപ്പാക്കണം. ജാനു പറഞ്ഞു.

നരേന്ദ്ര മോഡി, അമിത് ഷാ, രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി തുടങ്ങിയ നേതാക്കള്‍ക്ക് മുന്നിലായിരുന്നു ജാനുവിന്റെ ബീഫ് നിരോധനത്തിനെതിരെയുള്ള വിമര്‍ശമന പ്രസംഗം. കേരള കോണ്‍ഗ്രസ് നേതാവ് പി.സി.തോമസാണ് ജാനുവിന്റെ മലയാള പ്രസംഗം ഹിന്ദിയിലേക്കു പരിഭാഷപ്പെടുത്തിയത്എന്‍ഡിഎ നേതൃത്വം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ല എന്ന് സികെ ജാനു മുമ്പ് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി